Latest NewsKerala

ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് തീപിടിത്തം; ഉടമയുടെ ബന്ധു വെന്തുമരിച്ചു

കടയ്ക്കുള്ളിലെ ബാത്ത് റൂമിനുള്ളില്‍ തിരിച്ചറിയാനാകാത്ത വിധം

കാട്ടാക്കട: അര്‍ദ്ധരാത്രി ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് തീപിടിച്ച്‌ ഉടമയുടെ ബന്ധു വെന്തുമരിച്ചു. കാട്ടാക്കട പേഴുംമൂട്ടില്‍ പൂരം ഹോം അപ്ലയന്‍സസ് ആന്റ് ഫര്‍ണിച്ചര്‍ മാര്‍ട്ടാണ് തീപിടുത്തം ഉണ്ടായത്. കാട്ടാക്കട പൂവച്ചല്‍ കാപ്പിക്കാട് ചിത്തിര ഭവനില്‍ സുരേന്ദ്രന്‍ നായരാണ് (75) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. കടയില്‍ സുരേന്ദ്രന്‍ നായര്‍ക്കൊപ്പമുണ്ടായിരുന്ന രാജീവിന്റെ സഹോദരന്‍ സജീവ്, സുഹൃത്ത് കണ്ണന്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടയ്ക്ക് തീ പിടിച്ച വിവരം അറിഞ്ഞ അയല്‍വാസികൾ ഓടിയെത്തിയാണ് കടയുടെ മുന്‍വശം ഗ്രില്ലിട്ട് മറച്ച ഭാഗത്ത് ഉറങ്ങിക്കിടന്ന സജീവിനെയും കണ്ണനെയും വിളിച്ചുണര്‍ത്തിയത്. ശേഷം പൂട്ട് പൊളിച്ച് ഇവരെ രക്ഷപ്പെടുത്തി.

കടയുടെ പിന്നിലാണ് സുരേന്ദ്രന്‍ നായര്‍ പതിവായി ഉറങ്ങുന്നത്.
ആളിപ്പടര്‍ന്നതിനാല്‍ തീ കെടുത്താനും സുരേന്ദ്രന്‍നായരെ രക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ വിഫലമായി. ഇതിനിടെ നാട്ടുകാര്‍ വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചു. കടയ്ക്കുള്ളിലെ ബാത്ത് റൂമിനുള്ളില്‍ സുരേന്ദ്രന്‍ നായരെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഓണക്കച്ചവടത്തിനായി ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ വന്‍തോതില്‍ സ്റ്റോക്ക് ചെയ്തിരുന്നെങ്കിലും കച്ചവടം കുറവായിരുന്നു. മോഷണവും മറ്റും ഭയന്നാണ് സുരേന്ദ്രന്‍ നായരുള്‍പ്പെടെയുള്ളവര്‍ കടയ്ക്കുള്ളില്‍ കഴിഞ്ഞിരുന്നത്. ഇലക്‌ട്രിക് വയറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button