തിരുവനന്തപുരം: ഇ – പോസ് സംവിധാനം ഫലപ്രദമല്ലാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് റേഷന്‍ കടകള്‍ ഇന്ന് ഉച്ച വരെ അടച്ചിടും. ഇ-പോസ് സംവിധാനം ഫലപ്രദമാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികൾ കടയടച്ച് പ്രതിഷേധിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികൾ അറിയിച്ചു.
റേഷന്‍ രംഗത്തെ തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇ-പോസ് സംവിധാനം കൊണ്ടുവന്നത്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഇ-പോസ് സംവിധാനത്തിന് സ്വന്തമായി സെര്‍വര്‍ വേണമെന്നിരിക്കെ ഐടി മിഷന്‍റെ സെര്‍വര്‍ ഉപയോഗിച്ചാണ് പദ്ധതി തുടങ്ങിയത്. സംസ്ഥാനത്തെ 14,812 റേഷന്‍ കടകളിലെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പക്ഷേ, ഐടി മിഷന്‍റെ സെര്‍വറിന് കഴിയില്ല. ഉപഭോക്താവിന്‍റെ വിരളടയാളം മെഷീനില്‍ പതിച്ച് കൃത്യമായ അളവില്‍ ഭക്ഷ്യസാധനം നല്‍കുന്ന രീതിയാണ് ഇ – പോസ്. ഭക്ഷ്യഭദ്രതാ നിയമത്തിന്‍റെ ഭാഗമായിട്ടാണ് റേഷന്‍ കടകളില്‍ ഇ – പോസ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഇത് ഫലപ്രദമാകാതായതോടെ റേഷൻ വിതരണവും താറുമാറായി.
Post Your Comments