Latest NewsIndia

നിയമ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; ഫലാഹാരി ബാബയ്ക്ക് ജീവപര്യന്തം

ജയ്പൂർ : യുവതി പീഡിപ്പിച്ച സംഭവത്തിൽ ഫലാഹാരി ബാബ എന്നറിയപ്പെടുന്ന കൗശലേന്ദ്ര പ്രപ്നാചാര്യയ്ക്ക് ജീവപര്യന്ത്യം തടവുശിക്ഷ. ഛത്തീസ്ഗഡിൽനിന്നുള്ള യുവതിയെയാണ് കൗശലേന്ദ്ര പീഡിപ്പിച്ചത്. കേസിൽ ഫലാഹാരി ബാബ ഒരു ലക്ഷം രൂപ പിഴയൊടുക്കാനും അൽവർ സെഷൻസ് കോടതി വിധിച്ചു.

2017 സെപ്റ്റംബർ 20നാണ് ബാബ അറസ്റ്റിലായത്. ബാബയുടെ ആരാധകരാണ് പീഡിപ്പിക്കപ്പെട്ട യുവതിയും കുടുംബാംഗങ്ങളും. നിയമ വിദ്യാർത്ഥിയായ യുവതിക്കു ജോലി ലഭിച്ച് ആദ്യ ശമ്പളം ബാബയ്ക്കു സമർപ്പിക്കാനെത്തിയപ്പോൾ ആശ്രമത്തിൽ തങ്ങാൻ ആവശ്യപ്പെടുകയും രാത്രി മുറിയിലേക്കു വിളിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണു യുവതി കോടതിയിൽ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button