Latest NewsKerala

നാക്കിന് ലൈസന്‍സില്ലാതെ വീണ്ടും പിസി; വൃത്തികെട്ട നാലോ അഞ്ചോ എണ്ണമുണ്ട് മഠത്തില്‍……ജോര്‍ജിന്റെ അസഭ്യവര്‍ഷമിങ്ങനെ

കോട്ടയം:  വീണ്ടും കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. വൃത്തികെട്ട കള്ളക്കൂട്ടങ്ങളാണ് നാലഞ്ച് കന്യാസ്ത്രീകളെന്നും സഭാവസ്ത്രം ഉപേക്ഷിച്ച് നടക്കേണ്ട സ്ത്രീ, സാമ്പത്തിക ലാഭത്തിന് വേണ്ടിയും സഭയേയും മാന്യമായി ജീവിക്കുന്ന കന്യാസ്ത്രീകളേയും പുരോഹിതന്മാരെയും അപമാനിക്കാന്‍ ആരുടെയോ പ്രേരണയ്ക്ക് വശംവദരായി ഓടി നടക്കുന്ന കള്ളക്കൂട്ടങ്ങളാണെന്നും ആക്ഷേപിച്ചു.

വൃത്തികെട്ട നാലോ അഞ്ചോ എണ്ണമുണ്ട് മഠത്തില്‍. മാന്യരായ രണ്ട് കന്യാസ്ത്രീകളുണ്ട്. അവര്‍ പേടിച്ച് വാതില്‍ കുറ്റിയിട്ട് ഇരിക്കുകയാണ്. തനിക്കെതിരെ കേസെടുക്കാന്‍ വെല്ലുവിളിക്കുന്നു. കേസെടുക്കാന്‍ വരട്ടെ. ഏതവനാണ് കേസെടുക്കാന്‍ വരുന്നതെന്ന് താനൊന്ന് കാണട്ടെ-ജോര്‍ജ് പറഞ്ഞു. യേശുവിന്റെ പ്രതിപുരുഷനാണ് ബിഷപ്പെന്നും പിസി ജോര്‍ജ് പറഞ്ഞു.

കൂടാതെ കന്യാസ്ത്രീ മഠത്തില്‍ രാത്രി മൂന്ന് മണിക്ക് വരെ പോലീസ് ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങുന്നു. ഇവന്റെയൊക്കെ അമ്മയെ കെട്ടിക്കാനാണോ മൂന്ന് മണിക്ക് കന്യാസ്ത്രീ മഠത്തില്‍ പോയിരിക്കുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു. ഒരു നിരപരാധിയെ പിടിച്ച് ജയിലില്‍ ഇട്ടിരിക്കുകയാണ്. ബിഷപ്പ് പൂര്‍ണമായും നിരപരാധിയാണ് എന്ന് ബോധ്യമുണ്ട്. അദ്ദേഹത്തോട് ഈ കടുംകൈ കാണിച്ചവരുടെ മേല്‍ ദൈവ ശിക്ഷ ഇടിത്തീ പോലെ വന്ന് വീഴുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button