Latest NewsNattuvartha

ഭക്ഷ്യസുരക്ഷയും സുരക്ഷിതഭക്ഷണവും, സമഗ്രപദ്ധതിയുമായി കൃഷി വകുപ്പ് രം​ഗത്ത്

പരമ്പരാഗത കാര്‍ഷിക വിളകളും ചെറുധാന്യങ്ങളും പരമാവധി സാധ്യമായ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കും

തിരുവനന്തപുരം:കൃഷി വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ പച്ചക്കറി കൃഷി സ്വയം പര്യാപ്തമാക്കുന്നതിനു സമഗ്രപദ്ധതിയുമായി രം​ഗത്ത്.

ഭക്ഷ്യസുരക്ഷയും സുരക്ഷിതഭക്ഷണവും എന്ന ആശയം മുന്‍നിര്‍ത്തി ജൈവകൃഷിയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുളള കര്‍മ്മപദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.

പരമ്പരാഗത കാര്‍ഷിക വിളകളും ചെറുധാന്യങ്ങളും പരമാവധി സാധ്യമായ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കുന്നതിന് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ മാതൃകാ പദ്ധതികള്‍ നടപ്പിലാക്കും. കൃത്യതാകൃഷി, മഴമറ എന്നിവയ്ക്ക് നഗരപ്രദേശങ്ങളില്‍ പ്രാധാന്യം കൊടുത്ത് എല്ലാ വീടുകളിലും പച്ചക്കറികൃഷി വ്യാപകമാക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button