തിരുവനന്തപുരം: തലച്ചോറിലെ അതിസൂക്ഷ്മവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയകള്‍ക്ക് ഏറ്റവും സഹായകമായ അത്യാധുനിക ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് ഇനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിക്കും. ഇന്‍ഫോസിസാണ് രണ്ടര കോടി രൂപ വിലവരുന്ന ഈ ഉപകരണം മെഡിക്കല്‍ കോളജിന് സമ്മാനിക്കുന്നത്.
സെയ്‌സ് കന്പനിയുടെ പെന്‍ററോ 900 എന്ന ഈ മൈക്രോസ്‌കോപ്പ് വഴി തലച്ചോറിലെ ധമനിവീക്കം കൃത്യമായി കണ്ടെത്താന്‍ കഴിയും എന്നാതാണ് ഈ അത്യാധുനിക ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പിന്‍റെ പ്രത്യേകത. മുന്‍പ് ഈ തകരാര്‍ കണ്ടെത്തണമെങ്കില്‍ ശസ്ത്രക്രിയ നിര്‍ത്തിവച്ച് ആന്‍ജിയോഗ്രാം പരിശോധനയിലൂടെ മാത്രമേ സാധ്യമാകുക ഉണ്ടായിരുന്നുളളൂ.
തലച്ചോറിലെ ട്യൂമറിന്റെ കൃത്യമായ അളവ് മനസിലാക്കി ചികിത്സ നല്‍കാനും ഈ അത്യന്താധുനിക ഉപകരണം കൊണ്ട് കഴിയും.ഉപകരണത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ചിത്രങ്ങളുടെ വിപുലീകരണം, മികച്ച ലൈറ്റിംഗ്, വണ്‍ ടി ബി റെക്കോര്‍ഡിംഗ് എന്നിവയും ഈ മൈക്രോസ്‌കോപ്പിന്റെ പ്രത്യേകതയാണ്. ദിനംപ്രതി 6 ശസ്ത്രക്രിയ നടത്തിവന്നിരുന്ന ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അത്യാധുനിക മെെെക്രോസ്കോപ്പ് വരുന്നതോടെ ശസ്ത്രക്രിയകളുടെ എണ്ണം മെച്ചപ്പെടുത്താന്‍ കഴിയും.
Post Your Comments