അടിമാലി: വീണ്ടും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ദേശീയപാത 49, റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന വാളറക്ക് സമീപം ദേശിയപാതയുടെ സംരക്ഷഭിത്തി ഇടിഞ്ഞതോടെയാണ് വീണ്ടും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്ന ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണ് നീക്കം ചെയ്ത ഭാഗത്ത് നിര്‍മ്മിച്ചിരുന്ന സംരക്ഷണഭിത്തിയുടെ ഒരു ഭാഗം അടര്‍ന്ന് വീഴുകയായിരുന്നു. ഇതോടെ ദേശീയപാതക്ക് താഴെ ഒരു മീറ്ററോളം ആഴത്തില്‍ തുരങ്കം രൂപപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ദേശിയപാത വിഭാഗം പരിശോധന നടത്തി റോഡിന് അപകടകരമാം വിധം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
Post Your Comments