KeralaLatest News

ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു, ജാഗ്രതാ നിർദ്ദേശം

ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറന്നു. ഒരു ഷട്ടര്‍ 10 സെന്‍റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ആറ് ക്യൂമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 1599.69 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.മൂന്നാറിലും മാട്ടുപ്പെട്ടി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തും ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. നിമിഷം തോറും ജലനിരപ്പുയരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button