Latest NewsIndia

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലണ്ടന്‍•ഒരു പതിറ്റാണ്ട് കൊണ്ട് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ലണ്ടൻ കേന്ദ്രീകരിച്ച് ധനകാര്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന എച്ച്.എസ്.ബി.സി. ഹോൾഡിങ്‌സിന്റെ പ്രവചനം. 2030 ഓടെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് പ്രവചനം.

2030-ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 5.9 ലക്ഷം കോടി ഡോളറിന്റേതാകുമെന്നാണ് റിപ്പോർട്ട് പറയുന്നു. 2030-ൽ യു.എസിനെ പിന്തള്ളി ചൈന ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുമെന്നും പ്രവചനം. 26 ലക്ഷം കോടി ഡോളറിന്റേതായിരിക്കും ഈ കാലയളവിലെ ചൈനയുടെ ജി.ഡി.പി. യു.എസിന്റേത് 25.2 ലക്ഷം കോടി ഡോളറും.

ഈ വർഷം ഫ്രാൻസിനെ പിന്തള്ളി ഇന്ത്യ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button