Latest NewsIndia

ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല, അവരുടെ വ്യക്തി സ്വാതന്ത്ര്യം പണയംവയ്ക്കാനാവില്ല; കോടതിയയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ

ഭര്‍ത്താവ് സ്ത്രീകളുടെ യജമാനന്‍ അല്ല. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണ്.

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയെ സന്തോഷത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 497 ാം വകുപ്പ് കോടതി റദ്ദാക്കി. ഐ.പി.സി 497ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

ഭര്‍ത്താവ് സ്ത്രീകളുടെ യജമാനന്‍ അല്ല. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണ്. സമൂഹം പറയുന്ന പോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ല. സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ സൗന്ദര്യം ഞാനും നീയും നമ്മളും എന്നതാണ്. ഒരു ലിംഗത്തിന് മേല്‍ മറ്റൊരു ലിംഗത്തിന് നല്‍കുന്ന പരമാധികാരം തെറ്റാണെന്നും വിധിയില്‍ പറയുന്നു.

വിവാഹമോചനത്തിന് വിവേഹേതര ലൈംഗികബന്ധം കാരണമാകാം. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ല. സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കണമെന്നും ജീവിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടാനാവില്ല. സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button