Food & Cookery

ചോറിന് കൂട്ടാം രുചിയൂറും ഇടിയിറച്ചിച്ചമ്മന്തി

മലയാളികളുടെ ഇഷ്ടവിഭവമാണ് ചമ്മന്തി. തേങ്ങാ ചമ്മന്തിയും മാങ്ങാ ചമ്മന്തിയും ഒക്കെ ഉച്ചയൂണില്‍ എപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്. എന്നാല്‍ ഇന്ന് വ്യത്യസ്തമായി ഒരു നോണ്‍വെജ് ചമ്മന്തി ട്രൈ ചെയ്ത് നോക്കിയാലോ ? ഇറച്ചി കൈാണ്ട് തയാറാക്കുന്ന ഇടിയിറച്ചിച്ചമ്മന്തി  ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍:

1. ഇറച്ചി (ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് ചെറുതായി പിച്ച് വയ്ക്കുക) – 1 ചെറിയ കപ്പ്
2. ചെറിയ ഉള്ളി – 15 എണ്ണം
3. വറ്റല്‍ മുളക് തീയ്യില്‍ ചുട്ട് ചതച്ചത് – ആവശ്യത്തിന്
4. ജീരകം പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
5. ചുക്ക് പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
5. വെളിച്ചെണ്ണ -1 സ്പൂണ്‍
6. ഉപ്പ് – ആവശ്യത്തിന്
7.കശുവണ്ടി – 10 എണ്ണം(ഡ്രൈ റോസ്റ്റ് ചെയ്തതു)

ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു പാനില്‍ കശുവണ്ടി നന്നായി വറുക്കുക. ശേഷം മൂത്തു വരുമ്പോള്‍ അതിലേക്ക് മുളക് ഇടിച്ചത് ജീരകം പൊടിച്ചതും ചുക്ക് പൊടിച്ചതും തുടങ്ങിയവ ഇട്ട് ഒന്നു കൂടി ചൂടാക്കുക. ചൂടാകുമ്പോള്‍ അത് പൊടിക്കുക. കൂടെ ചെറിയ ഉള്ളിയും ഉപ്പും കൂടി ചേര്‍ത്തു പൊടിച്ചെടുക്കുക. ശേഷം വേവിച്ച് പിച്ചി വച്ചിരിക്കുന്ന ഇറച്ചി നേരത്തെ ഉപയോഗിച്ച അതേ പാനില്‍ ഇട്ട് നന്നായി ഡ്രൈ റോസ്സ് ചെയ്യുക.

ഒട്ടിപിടിക്കുന്നു എന്നു തോന്നുകയാണ് എങ്കില്‍ അരസ്പൂണ് വെളിച്ചെണ്ണ തൂവി കൊടുക്കുക.നന്നായി മൂത്ത ഇറച്ചി അതേ ചൂടില്‍ തന്നെ അടിച്ചു വെച്ചിരിക്കുന്ന കൂട്ടില്‍ ചേര്‍ക്കുക. എന്നിട്ട് ഒരു ഫോര്‍ക് ഉപയോഗിച്ചു കശുവണ്ടി കൂട്ടും ആയി നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് അരസ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്തു കൈ കൊണ്ട് ഉരുട്ടി എടുത്തു ഇലവാട്ടി പൊതിഞ്ഞു വിളമ്പാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button