ഷിംല: ഹിമാചൽ പ്രാദേശിന് എല്ലാവിധ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയക്കെടുതി നേരിടുന്ന ഹിമാചലിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബുധനാഴ്ച 300 പേരെയാണ് രക്ഷപ്പെടുത്തിയത്. മൂന്ന് ദിവസത്തിനിടെ 898 പേരെ രക്ഷപ്പെടുത്തിയെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ എല്ലാവര്ക്കും നന്ദിയെന്നും മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ പറഞ്ഞു.
രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും സംസ്ഥാനത്ത് വലിയ നാശമാണ് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ജയ്റാം താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രളയത്തിൽ റെയില്‍ – റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുന്നതിനാല്‍ നിരവധി വിനോദ സഞ്ചാരികള്‍ കുളു – മണാലി പ്രദേശങ്ങളില്‍ കുടുങ്ങിയിരുന്നു. നേവിയുടെ മൂന്ന് ഹെലികോപ്റ്ററുകളാണ് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയത്.
Post Your Comments