ന്യൂഡല്‍ഹി: അതിശക്തമായ മഴയില്‍ യമുന നദി കരകവിഞ്ഞു. അപകട നില കവിഞ്ഞതിനെ തുടര്‍ന്ന് നദി തീരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. ഇതുവരെ 598 പേരെയാണ് ഒഴിപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം ജലനിരപ്പ് 205.79 മീറ്ററിലെത്തി.
ഹരിയാനയിലെ ഹതിന്‍കുണ്ഡ് അണക്കെട്ട് തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കവും യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരാന്‍ ഇടയാക്കും.മുന്നറിയിപ്പ് നല്‍കുന്നതിനുള്ള യമുനയിലെ ജലനിരപ്പ് 204 മീറ്ററും അപകടനില 204.83 മീറ്ററുമാണ്.
ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴയിലും മഞ്ഞു വീഴ്ചയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. റെയില്‍ – റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുന്നതിനാല്‍ നിരവധി വിനോദ സഞ്ചാരികള്‍ കുളു – മണാലി പ്രദേശങ്ങളില്‍ കുടുങ്ങിയിരുന്നു. ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനാല്‍ ഛണ്ഡിഗഡ് – മനാലി ഹൈവേ അടച്ചു. സത്‌ലജ് നദിയിലെ ജലനിരപ്പും ഉയര്‍ന്നു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി.
Post Your Comments