തിരുവനന്തപുരം : ജനങ്ങളെ ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ് കാന്‍സര്‍. ലോകം പുരോഗമിച്ചുവെങ്കിലും കാന്‍സറിനെ കുറിച്ചുള്ള തെറ്റിദ്ധാരണ ഇതുവരെ മാറിയിട്ടില്ല. കേരളത്തിലെ മരണ നിരക്കിന് ഒരു പ്രധാന കാരണം ക്യാന്‍സര്‍ ആണ്. പല തരത്തിലുള്ള കാന്‍സറുകളും ഇന്ന് ചികിത്സിച്ചു ഭേദപ്പെടുത്തുന്നുണ്ട് എങ്കിലും ചികിത്സ പലപ്പോഴും ദീര്‍ഘവും ചെലവേറിയതുമാണ്. കുട്ടികള്‍ക്കിടയിലുള്ള കാന്‍സര്‍ ചികില്‍സിച്ചു മാറ്റാവുന്ന ഒന്നാണ്. ഇത് കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് കാന്‍സര്‍ സുരക്ഷ പദ്ധതി. 18 വയസ്സിന് താഴെയുള്ള കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കപ്പെടും. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവര്‍ക്ക് ചികിത്സാ ചെലവ് പരിമിതപ്പെടുത്തിയിട്ടില്ല.
ദാരിദ്ര്യ രേഖയ്ക്ക് മുകളിലെന്നോ താഴെയെന്നോ വ്യത്യാസമില്ലാതെ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും പ്രയോജനം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രോഗനിര്‍ണയ ചിലവുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സയുടെ മുഴുവന്‍ ചെലവും മിഷന്റെ ഫണ്ട് വഴി ആശുപത്രികള്‍ വഹിക്കും. ഒരു കുട്ടിക്ക് 50,000രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത്. എന്നിരുന്നാലും, ഓങ്കോജിസ്റ്റ് / ചികിത്സാ ഡോക്ടര്‍, റേഡിയോളജി വിഭാഗം മേധാവി, സൂപ്രണ്ട് എന്നിവരടങ്ങുന്ന കമ്മിറ്റി റിപ്പോര്‍ട്ടി?ന്റ അടിസ്ഥാനത്തില്‍ ആശുപത്രി അധികച്ചെലവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതാണ്.
യോഗ്യരായ രോഗികള്‍ ഈ സ്‌കീമിന് കീഴില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുകയും ഒരു പേഷ്യന്റ് കാര്‍ഡ് നല്‍കുകയും ചെയ്യും. രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് നിയുക്ത ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭിക്കും.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
1. 01.11.08 ശേഷം കാന്‍സര്‍ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഗുണഭോക്താക്കള്‍.
2. രോഗബാധയുള്ളതായി സ്ഥിരീകരിക്കപ്പെട്ട ശേഷം മാത്രമാണ് രോഗികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. ബയോപ്സി / റേഡിയോളജിക്കല്‍ ഇമേജിംഗ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരണത്തിനുള്ള അടിത്തറയായിരിക്കും.
3. പാവപ്പെട്ട കുടുംബങ്ങളിലെ രോഗികള്‍ക്ക് മാത്രമാണ് സ്‌കീമിന്റ സഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു.
4.ചികിത്സ ആരംഭിച്ചതിനു ശേഷം രോഗികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാവുകയാണെങ്കില്‍ പദ്ധതിയുടെ കൂടുതല്‍ സഹായങ്ങള്‍ പരമാവധി 19 വയസ്സുവരെ മാത്രമായിരിക്കും നീട്ടിനല്‍കുക.
5. സംസ്ഥാന ഗവണ്‍മെന്റുകള്‍ / പി എസ് യു / കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ക്ക്ഈ സ്‌കീം ബാധകമല്ല.
6. മെഡിക്കല്‍ ഇന്‍ഷുറന്‍സ് / മെഡിക്കല്‍ സ്‌കീം പരിധിക്കു വരുന്ന കുട്ടികള്‍ക്ക് ഈസ്‌കീം ബാധകമല്ല. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിധി കഴിഞ്ഞുള്ള ചെലവ് പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്.
7. നിയമാനുസൃത ആശുപത്രികളുടെ പേവാര്‍ഡുകളില്‍ ചികിത്സ തേടുന്ന കുട്ടികള്‍ക്ക് ഈ സ്‌കീം ബാധകമല്ല.
ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആശുപത്രികള്‍
1.ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, തിരുവനന്തപുരം
2.ഗവ: മെഡിക്കല്‍ കോളേജ്ചെസ്ററ് ആശുപത്രി, തൃശ്ശൂര്‍
3.ഗവ: മെഡിക്കല്‍കോളേജ് ആശുപത്രി, ആലപ്പുഴ
4.ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, കോഴിക്കോട്
5.ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം
6.ഐ എം സി എച്ച്, കോഴിക്കോട്
7.ഐ. സി. എച്ച്, കോട്ടയം
8.കോഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജ്,പരിയാരം, കണ്ണൂര്‍
9.റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം
10.ജനറല്‍ ആശുപത്രി, എറണാകുളം
11.മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍
12.ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി, എറണാകുളം
അപേക്ഷിക്കേണ്ടവിധം
പ്രത്യേക അപേക്ഷാഫോറം ആവശ്യമില്ല അതാത് ആശുപത്രികളില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷാമിഷന്റെ കൗണ്‍സലര്‍മാര്‍ നടത്തുന്ന സാമ്പത്തിക, സാമൂഹ്യവിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എ.പി.എല്‍ , ബി.പി.എല്‍ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
Post Your Comments