ആലപ്പുഴ: പ്രളയദുരന്തത്തിൽ വലഞ്ഞ കേരളത്തിന് കൈത്താങ്ങായി നിന്ന മത്സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ നടുവിലെ തയ്യില്‍ വീട്ടില്‍ റൊണാള്‍ഡിന്റെ മകന് സെബാസ്റ്റ്യ (40) നാണ് മരിച്ചത്. പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷനു സമീപം വെച്ച് സെബാസ്റ്റ്യന്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഓട്ടോറിക്ഷയിടിച്ചാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രളയകാലത്ത് വാടക്കല്‍ അറപ്പപ്പൊഴിക്ക് സമീപം ജോസഫ് കുടിയാംശേരിയുടെ ഉടമസ്ഥതയിലുള്ള പുഞ്ചിരി എന്ന വള്ളത്തിലാണ് സഹപ്രവര്‍ത്തകരായ നെല്സന് തുരുത്തേല്‍, ജയിംസ് വഴുതനപ്പറമ്പ് ,ജോസ് പാല്യത്തയ്യില്‍, ഷൈലേഷ് പാനേഴത്ത് എന്നിവര്‍ക്കൊപ്പം സെബാസ്റ്റ്യന്‍ കൈനകരിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Post Your Comments