KeralaLatest News

ഷൂലേസ് കെട്ടുന്നതിനിടെ എട്ടു വയസുകാരന്റെ മുകളിലൂടെ കാര്‍ പാഞ്ഞു കയറി : എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്ന്

മുംബൈ: വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് എട്ടുവയസുകാരന്‍ രക്ഷപ്പെട്ട കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റോഡലിരുന്ന് ഷൂലേസ് കെട്ടുന്നതിനിടെ പിന്നില്‍ നിന്നും വന്ന കാര്‍ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി ആ എട്ടു വയസുകാരന്‍ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ ഇതിന്റെ വീഡിയോ സമൂഹ മാധ്യത്തില്‍ വൈറലാകുകയും ചെയ്തിരുന്നു. ബെംഗളൂരു പൊലീസാണ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സിസിടിവി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. കൂട്ടം കൂടി കളിക്കുന്നതിനിടെ ഒരു കുട്ടി ഇരുന്ന് അഴിഞ്ഞു പോയ ഷൂലേസ് കെട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആ സമയത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതും കുട്ടിയുടെ മുകളിലൂടെ കാര്‍ കയറിയിറങ്ങി പോകുന്നതും കാണാം. വീഡിയോ പങ്കു വെച്ച് നിമിഷങ്ങള്‍ക്കകം ആയിരങ്ങളാണ് പ്രതികരണം അറിയിച്ചത്.

വാഗണര്‍ കാര്‍ ഓടിച്ചത് ഒരു സ്ത്രീയാണ്. കാറിന്റെ ഇടതുവശത്തെ ഡോര്‍ തുറന്നടയുന്നതും ദൃശ്യത്തിലുണ്ട്. കാര്‍ പോയയുടന്‍ പരിക്കുകളൊന്നുമില്ലാതെ കുട്ടി എണീറ്റ് ശരീരത്തില്‍ പറ്റിയ പൊടി തട്ടി കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതും കാണാം. സെപ്റ്റംബര്‍ 24 ന് ഏഴു മണിയോടെയാണ് സംഭവം. ബെംഗളൂരു പൊലീസ് വ്യാഴാഴ്ച രാവിലെയാണ് ഇതു പോസ്റ്റു ചെയ്തത്. മുംബൈ ഗോരേഗാവിലെ സദ്ഗുരു കോംപ്ലക്‌സിലാണ് സംഭവം നടന്നത്. നമ്മള്‍ കാണുന്നതിനപ്പുറം ഈ വീഡിയോ നമ്മെ പഠിപ്പിക്കുന്നുവെന്നാണ് വീഡിയോ പങ്കു വെച്ച് പൊലീസ് ട്വീറ്റ് ചെയ്തത്.

ഓണ്‍ലൈന്‍ ലോകത്ത് വലിയ സംവാദമാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. ചിലര്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. മറ്റു ചിലര്‍ റോഡില്‍ കുട്ടികളെ കളിക്കാന്‍ വിട്ടതിന് മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്തു. മുംബൈ പൊലീസ് വാഹനമോടിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തിരുന്നു. ശ്രദ്ധ മനോജ് ചന്ദ്രകാര്‍ എന്ന നാല്‍പത്തിരണ്ടുകാരിക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തു. ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. കുട്ടിയിരുന്നത് ശ്രദ്ധയില്‍ പെടാത്തതും ആരും നിലവിളിക്കാതിരുന്നതും കാര്‍ നിര്‍ത്താതെ ഓടിച്ചു പോവാന്‍ കാരണമായി എന്നാണ് ഇവര്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button