കൊച്ചി: സച്ചിന് ടെന്‍ഡുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്സിന് നൽകിയ ഊർജ്ജം ചെറുതല്ലെന്നും സച്ചിന് പോയെങ്കിലും മഞ്ഞപ്പടയുടെ ആരാധകര്‍ ഇപ്പോഴും ടീമിനൊപ്പമുണ്ടെന്നും കോച്ച് ഡേവിഡ് ജെയിംസ്. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ആരാധകരാണ് കേരളത്തിലേതെന്നും അദ്ദേഹം വ്യക്തമാക്കി. സികെ വിനീതും, അനസ് എടത്തൊടികയും സന്ദേശ് ജിങ്കാനും പോലുള്ള പരിചിത മുഖങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. ഇത് വലിയ മുതല്‍ക്കൂട്ടാകുമെന്നും, കൂടുതല്‍ ശാരീരീക ക്ഷമതയുള്ള താരങ്ങള്‍ ഈ തവണ ടീമിലുണ്ടെന്നും ഡേവിഡ് ജെയിംസ് കൂട്ടിച്ചേർത്തു.
കേരള ബ്ലാസ്റ്റേഴ്സിനെ കളത്തിലേക്ക് ഇറക്കാന്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട്. കൊല്‍ക്കത്തക്കെതിരെയാണ് ആദ്യമത്സരം നടക്കുന്നത്. കൊല്ക്കത്തയുമായുള്ള കളി എത്രകണ്ട് വെല്ലുവിളി നിറഞ്ഞതാകുമെന്നറിയില്ല. പക്ഷെ തികഞ്ഞ ആത്മവിശ്വാസമുണ്ട്. എല്ലാം ട്രാക്കിലായി എന്നാണ് വിശ്വസിക്കുന്നതെന്നും, കളിക്കാരുടെ പൊസിഷന്‍, ഗെയിം പ്ലാന്‍ എല്ലാം നിശ്ചയിച്ചു കഴിഞ്ഞുവെന്നും കോച്ച് പറയുകയുണ്ടായി.
Post Your Comments