തിരുവനന്തപുരം : ജക്കാര്‍ത്തയിലെ പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയില്ലാത്തവര്‍ക്ക് ജോലി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണ്ണം നേടിയവര്‍ക്ക് 20 ലക്ഷം രൂപയും വെള്ളിക്ക് 15 ലക്ഷം രൂപയും വെങ്കലത്തിന് 10 ലക്ഷം രൂപയുമാണ് നൽകുക. മെഡല്‍ ജേതാക്കളെ അവരുടെ വിദ്യാഭ്യാസയോഗ്യതക്ക് അനുയോജ്യമായി സര്‍ക്കാര്‍ ജോലികളില്‍ നിയമനം നല്‍കും.
കഴിഞ്ഞദിവസം പ്രളയാനന്തര പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ വിലയിരുത്തല്‍ മന്ത്രിസഭ ഉപസമിതി യോഗം നടത്തി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടന്നുവരികയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വിവിധ തലങ്ങളിലുള്ള മേല്‍നോട്ട സമിതിയെ ഏകോപനത്തിന് നിയമിക്കും. ചീഫ് സെക്രട്ടറിയെ മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തി. പ്രളയദുരിത മേഖലയിലെ പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്ന് മാസത്തേക്ക് പ്രത്യേക കിറ്റ് നൽകും. ഉപജീവനോപാധികൾ നഷ്ടമായവർക്ക് പ്രത്യേക പാക്കേജ് നല്‍കും. പദ്ധതികളുടെ ഏകോപനം ആസൂത്രണ ബോർഡിനായിരിക്കുമെന്നും ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം എന്നിവ വീണ്ടും സജീവമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ചരിത്രത്തില്‍ ആദ്യമായി ഫയര്‍ഫോഴ്‌സില്‍ വനിതകളെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 100 ഫയര്‍വുമണ്‍ തസ്‌തികകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments