ജീനുകളില്‍ പോലും ഭാരതത്തിന്റെ സ്വാതന്ത്യമെന്ന ലക്ഷ്യമുള്‍ക്കൊണ്ട ജനനമായിരുന്നു ഭഗത് സിംഗ് എന്ന ധീര രാജ്യസ് നേഹിയുടേത്. പഞ്ചാബിലെ സിഖ് കുടുംബത്തില്‍ ഭാഗ്യജാതകമായി പിറന്നുവീണ ഭഗത് സിംഗിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും പറയാനുളളത് ഭാരതത്തിന്റെ സ്വാതന്ത്യത്തിനായി നടത്തിയ നിലക്കാത്ത പ്രക്ഷോഭമാണ്.
ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടീഷുകാര്‍ യാതൊരു മനസാക്ഷിയുമില്ലാതെ കൊന്നൊടുക്കിയ രക്തത്താല്‍ ഇന്ത്യയോടുളള സ്‌നേഹം അറിയിച്ച ധീര സ്വാതന്ത സമര സേനാനികളുടെ ചോരയാല്‍ കട്ടപിടിച്ച മണ്‍കണങ്ങള്‍ സ്വകരങ്ങളാല്‍ വാരിയെടുത്ത് കുപ്പിയില്‍വെച്ച് സ്വഗൃഹത്തില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ച് അതിന് അഭിവാദ്യമര്‍പ്പിച്ച 12 വയസുകാരനായ ഒരു ബാലനുണ്ട് അവനാണ് വറ്റാത്ത രാജ്യസ്‌നേഹത്തിന്റെ പ്രതീകമായി ഇന്നും ഭാരത്തിലെ ഓരോരുത്തരുടേയും ഹൃദയത്തിന്റെ താളുകളില്‍ സുവര്‍ണ്ണ ലിപിയായി മായാതെ കോറി വരയ്ക്കപ്പെട്ട നാമം.ഭഗത് സിംഗ്….
ചെറുപ്പക്കാലങ്ങളില്‍ ഇന്ത്യയുടെ സ്വാതന്ത്യം നേടിയെടുക്കുന്നതിനായി ബാപ്പുജി അടക്കമുളളവരോടൊപ്പം ഇഴചേര്‍ന്ന് ഒരൊറ്റ കുടയുടെ കീഴില്‍ ബൂട്ടണിഞ്ഞ പട്ടാളത്തിനെതിരെ അഹിംസയുടെ പാതയണിഞ്ഞ ഭഗത് സിംഗ് പിന്നീട് തന്റെ കൂടപ്പിറപ്പുകളായ ഓരോ ഭാരതീയരും തോക്കിന്‍ മുനയില്‍ കിടന്ന് പിടയുന്നത് കണ്ട് മനസില്‍ വേദനയുടെ മാറക്കണങ്ങള്‍ അണിഞ്ഞ് അതില്‍ നിന്ന് വഴിമാറുകയായിരുന്നു.
ഭഗത് സിംഗ് എന്ന ഇന്ത്യയുടെ അഭിമാനമായ ആ ധീര പുത്രന്‍ ഉറച്ചു. എന്റെ സഹോദരങ്ങള്‍ക്ക് ഒരു മോചനം സാധ്യമാകണമെങ്കില്‍ അതിന് വിപ്ലവം ഈ മണ്ണില്‍ ജനിക്കണം ഇന്‍ക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാള്‍ വാഴട്ടെ) എന്ന ധ്വനി ഒരോ സ്വാതന്ത്രസമര പുത്രന്‍ മാരുടേയും കണ്ഠങ്ങളില്‍ നിന്ന് ഉയര്‍ന്നാലെ ബ്രീട്ടീഷുകാരെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഓടിക്കുക എന്ന എതൊരു ഇന്ത്യക്കാരന്റെയും സ്വപ്നം സാധ്യമാകുവെന്ന് ആ വലിയ മനുഷ്യന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബൂട്ടണിഞ്ഞ വെള്ളപ്പട നിരായുധരായ സ്വാതന്ത്രസമര സേനാനികളെ കൊന്നൊടുക്കുന്നത് ഭഗതിന്റെ ഈ ആശയം ശരിവെയ്ക്കുന്നതായിരുന്നു.
പിന്നീട് ഭാരത്തിന്റെ സ്വാതന്ത്യത്തിനായി ആ ഉദിച്ചുയര്‍ന്ന വിപ്ലവ നക്ഷത്രം വെളളപ്പടയോട് നിലക്കാത്ത സമരം ആരംഭിച്ചു. തന്റെ ഭാരത സഹോദരങ്ങളെ കൊല്ലാന്‍ കച്ചകെട്ടി ഇറങ്ങിയ ബ്രീട്ടിഷ് പടയുടെ തലവന്‍മാരുടെ തല ഓരോന്നായി കൊയ്‌തെടുത്തു. ഭാരതത്തിലെ ഓരോ ജനതയേയും തന്റെ പാതയിലേക്ക് കാലെടുത്ത് വെക്കുന്നതിനായി ലഘുലേഖകള്‍ എഴുതി ഓരോരുത്തരുടേയും മനസുകളിലേക്ക് വിപ്ലവത്തിന്റെ ശക്തമായ ഭാഷ പ്രവഹിപ്പിച്ചു. ബധിരരായവരുടെ ചെവി തുറപ്പിക്കണമെങ്കില്‍ ഒരു സ്‌ഫോടനം തന്നെ അനിവാര്യമാണെന്ന് ഭഗത് സിംഗ് കുറിച്ചു. ഇത് ഓരോ ഇന്ത്യക്കാരേയും ചിന്തിപ്പിച്ചു. അവര്‍ ഭഗത് സിംഗിനെ അവരുടെ നേതൃസ്വാനത്തേക്ക് പൂര്‍ണ്ണമായി പ്രതിഷ്ഠിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യം തകര്‍ത്ത വെള്ള നിറമണിഞ്ഞ കാട്ടാളക്കൂട്ടത്തെ കൊന്നൊടുക്കുന്നതിനായി ആ വിപ്ലവ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ ധീരനക്ഷത്രം ഇറങ്ങി പുറപ്പെട്ടു. ഇതിനിടയില്‍ വെള്ളപ്പടയാല്‍ പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാന്‍ അദ്ദേഹത്തിന് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നിട്ടും അവരുടെ മുന്നില്‍ മനപൂര്‍വ്വം കീഴടങ്ങിയത് തന്റെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് ഭരണാധികാരികള്‍ തിരിച്ചറിയട്ടെ എന്ന് കരുതിയായിരുന്നു.
പിടിക്കപ്പെട്ട അദ്ദേഹം ദീര്‍ഘനാള്‍ ജയിലില്‍ അടക്കപ്പെട്ടു. ജയിലിലും അദ്ദേഹം അനീതിക്കെതിരെ സൂര്യകിരണമായി ജ്വലിച്ചു. അവസാനം ഇനിയും അദ്ദേഹത്തെ വെച്ചുകൊണ്ടിരുന്നാല്‍ അവര്‍ക്ക് പല പ്രതിസന്ധികളേയും നേരിടേണ്ടി വരുമെന്ന് ഉറപ്പായപ്പോള്‍ വധിക്കാന്‍ ബ്രിട്ടീഷുകാര്‍ കച്ചകെട്ടി. പുറത്താരെയും അദ്ദേഹത്തെപ്പോലും അറിയിക്കാതെ ധീര യോദ്ധാവിനെ ബ്രീട്ടീഷുകാര്‍ എന്നന്നേക്കുമായി തൂക്കിലെറ്റി ശേഷം ആ രാജ്യസ്‌നേഹിയെ കത്തിച്ച് ചാരം സത്‌ലജ് നദിയിലെറിയുകയായിരുന്നു.
ചോരക്ക് പകരം ചോര എന്ന സന്ദേശം ജനഹൃദയങ്ങളിലേക്ക് പകര്‍ന്ന് അന്നത്തെ യുവജനതയെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ച , ഇന്നും ഭാരത്തിലെ ഓരോ യുവാക്കളുടെ മനസിലും വിപ്ലവത്തിന്റെ തീജ്വാലകള്‍ പടര്‍ത്തി അവരുടെ മനസില്‍ ഇന്നും രാജ്യസ്‌നേഹത്തിന്റെ മാതൃകയായി അണയാത്ത തിനാളമായി കരിംതിരി കത്താത്ത വിളക്കായി എന്നും വിളങ്ങി നില്‍ക്കുന്നു. ആ മായത്ത സ്വതന്ത്യസമരരോര്‍മ്മയിലെ വിപ്ലവനക്ഷത്രമായ ഭഗത് സിംഗ് എന്ന ധീരപുരുഷന്റെ ജന്മദിനമാണ് നാളെ സെപ്റ്റംബര്‍ 28.. ഈ വേളയില്‍ നാമേവരുടേയും മനസില്‍ ഭഗത് സിംഗിനെക്കുറിച്ചുളള ഓര്‍മ്മകള്‍ ചിത്രശലഭം പോല്‍ പാറിക്കാം…
Post Your Comments