
മീററ്റ്: ബിജെപി എംഎല്‍എയ്ക്കു നേരെ അജ്ഞാത സംഘത്തിന്റെ ഗ്രനേഡ് ആക്രമണം. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ സംഗീത് സോംമിനു നേരെ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കാറിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത ശേഷം വീടിനു നേരെ ഗ്രനേഡ് എറിഞ്ഞ് ആക്രമണം നടത്തിയത്. അതേസമയം ഗ്രനേഡുകള്‍ പൊട്ടാതിരുന്നതുമൂലം വലിയ അപകടം ഒഴിവായി.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഗീതിന്റെ വസതിക്കു നേരെയായിരുന്നു ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തനിക്ക് എവിടെനിന്നും യാതൊരു ഭീഷണിയും ഇല്ലായിരുന്നുവെന്ന് സംഗീത് പറഞ്ഞു. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ ഗ്രനേഡ് ആക്രമണത്തില്‍ വധിക്കുമെന്ന് ഒരു സന്ദേശം ലഭിച്ചിരുന്നവെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. സംഭവസമയം എംഎല്‍എ വസതിയിലുണ്ടായിരുന്നു.
Post Your Comments