മുടി സംരക്ഷിക്കാന്‍ നെട്ടോട്ടമോടുന്നവരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. എത്ര പാര്‍ലറുകളില്‍ പോയാലും മുടി വളരണമെങ്കില്‍ നാടന്‍ വഴികള്‍ തന്നെ സ്വീകരിക്കേണ്ടി വരും. എളുപ്പത്തില്‍ മുടി വളരുമാനും ഉള്ള മുടി സംരക്ഷിക്കുവാനുമുള്ള അഞ്ച് എളുപ്പ വഴികളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ഇടക്കിടെ ഹെയര്‍ സ്റ്റൈല്‍ മാറ്റുക
തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഇടക്കിടെ ഹെയര്‍ സ്റ്റൈല്‍ മാറ്റുന്നത് വളരെ നല്ലതാണ്. എപ്പോഴും ഒരേ ഹെയര്‍ സ്റ്റൈല്‍ പിന്തുടരുന്നതും മുടിയില്‍ ഇറുക്കമുള്ള ഹെയര്‍ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും മുടി കൊഴിയാന്‍ കാരണമാകും.
തുടര്‍ച്ചയായി ഒരു ഷാംപു മാത്രം ഉപയോഗിക്കരുത്
മുടികൊഴിച്ചില്‍ ഉണ്ടാക്കുന്നു തുടര്‍ച്ചയായി ഒരു ഷാംപു മാത്രം ഉപയോഗിക്കുന്നത് തലയോട്ടിയുടെ പ്രതിരോധ ശേഷിയെ മോശമായി ബാധിക്കും. ഇത് താരന്‍, മുടി കൊഴിച്ചില്‍ എന്നിവക്ക് കാരണമാകുന്നു.
നനഞ്ഞ മുടി ചീകരുത്
നനഞ്ഞ മുടി വൃത്തിക്കു നില്‍ക്കണമെങ്കില്‍ ചീകിയെ പറ്റു. എന്നാല്‍ ഇത് ശക്തമായ മുടി കൊഴിച്ചിലിന് കാരണമാകും. നനഞ്ഞ മുടിയില്‍ ക്രീമുകള്‍ തേക്കുന്നത് തലയില്‍ താരന്‍ വരാനും മുടി കൊഴിയാനും കാരണമാകും.
ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാം
മുടി വേഗത്തില്‍ പൊട്ടിപ്പോകുന്നത് ഒഴിവാക്കാന്‍ ഇടക്കെങ്കിലും ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മുടിയെ മിനുസപ്പെടുത്തും. മുടി പൊട്ടിപ്പോകുന്നത് തടയും.
എണ്ണ തേക്കാം
പതിവായി എണ്ണ തേക്കുന്നത് മുടിക്ക് കരുത്തും ആരോഗ്യവും തിളക്കവും നല്‍കും. തലമുടിയില്‍ വരള്‍ച്ച ഉണ്ടാകുമ്പോഴാണ് താരന്‍ കൂടുതലായും ഉണ്ടാകുക. എണ്ണ തേച്ചാല്‍ ഇത് ഒഴിവാക്കാം എന്നു മാത്രമല്ല അതിന്റെ ഗുണം ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും.
Post Your Comments