Latest NewsKerala

അഭിലാഷിന്റെ പരിക്ക് ഗുരുതരമല്ലെന്ന് എക്‌സ്‌റേ റിപ്പോര്‍ട്ട്

അതേസമയം അഭിലാഷ് ഭക്ഷണം കഴിച്ചതായും സംസാരിച്ചതായും പ്രതിരോധ വകുപ്പു വക്താവ് അറിയിച്ചു

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ് വഞ്ചി തകര്‍ന്ന്് പരിക്കു പറ്റിയ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പരുക്ക് അതീവ ഗുരുതരമല്ലെന്ന് എക്‌സ്‌റേ ഫലം. പരിശോധനാഫലം വിദഗ്ധ സംഘം പരിശോധിച്ച ശേഷമാകും തുടര്‍ചികില്‍സ തീരുമാനിക്കുകയെന്നു രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ഓസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി അറിയിച്ചു.  അതേസമയം അഭിലാഷ് ഭക്ഷണം കഴിച്ചതായും സംസാരിച്ചതായും പ്രതിരോധ വകുപ്പു വക്താവ് അറിയിച്ചു.

നടവിവു പരിക്കേറ്റ അഭിലാഷിനെ ഇന്നലെ രാവിലെയാണ് ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചത്. ഐറിഷ് നാവികനായ ഗ്രിഗര്‍ മക്ഗുകിനെയും അഭിലാഷിനൊപ്പം ഇവിടെ എത്തിച്ചിരുന്നു. അഭിലാഷിനെ സത്പുരയില്‍ മൊറീഷ്യസിലെത്തിച്ചു തുടര്‍ചികില്‍സ നല്‍കാനാണു തീരുമാനമെന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button