‘മിസ്റ്റര്‍ ട്രംപ് താങ്കള്‍ ശ്രദ്ധിക്കുമല്ലോ ഞങ്ങളുടെ സ്ത്രീകളാണ് നിങ്ങളുടെ വഴി നയിക്കുന്നത്..’ വിമന്‍സ് ഡേ ആഘോഷത്തിനിടൈ എയര്‍ ഇന്ത്യ പൈലറ്റ്മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്കെത്തിയ ഈ സന്ദേശം ഏറെ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതാണ്.
അമേരിക്കയിലേക്കുള്ള നാല് റൂട്ടുകളിലൂടെയുള്ള വിമാനം പറത്താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് 20 വനിതാ പൈലറ്റുമാരാണ് എന്നതായിരുന്നു ഈ സന്ദേശത്തിന് പിന്നില്‍.
ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്ക്, ചിക്കാഗോ, സാന്‍ ഫ്രാന്‍സിസ്കോ, മുംബൈ നെവാര്‍ക് എന്നിവിടങ്ങളിലേക്കും സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്ന് നേരെ ഡല്ഹിയ്ക്കുമായാണ് ഈ വനിതകള്‍ ആകാശയാത്ര നിയന്ത്രിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ 280 പേരാണ് വനിതാ പൈലറ്റുമാര്‍. ഇതോടെ മൊത്തം തൊഴില്‍ശക്തിയുടെ 12.8 ശതമാനത്തില്‍ വനിതാപ്രാതിനിധ്യമായി. ആഭ്യന്തരവിമാനക്കമ്പനികള് നിഷ്ടിച്ചിരിക്കുന്ന 8797 പൈലറ്റുമാരില്‍ 1092 പേരും വനിതകളാണ്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സ്ത്രീ പൈലറ്റുമാരുടെ എണ്ണം ഇരട്ടിയായി. 2014 ല്‍ 5050 പൈലറ്റുമാരില്‍ 586 പേര് (11.6 ശതമാനം) വനിതകളായിരുന്നു. മിക്ക എയര്‍ലൈനുകളിലും ഇക്കാലയളവില്‍ വനിത പൈലറ്റുമാരുടെ എണ്ണം വര്‍ധിച്ചു. ലോകമെമ്പാടുമുള്ള പൈലറ്റുമാരുടെ പട്ടികയില്‍ വനിതാ പൈലറ്റുമാരുടെ അനുപാതം കൂടിനില്ക്കുന്നതും ഇന്ത്യയിലാണ്.
വ്യോമയാനശക്തികളായ യുഎസ്, ആസ്ത്രേലിയ തുടങ്ങിയിടങ്ങളില്‍ ഈ മേഖലയില്‍ വനിതാ പൈലറ്റുമാരുടെ എണ്ണം അഞ്ച് ശതമാനം മാത്രമാണ്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് വിമന്‍ എയര്‍ലൈന്‍സ് പൈലറ്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ലോകത്താകമാനം 7,409 വനിത പൈലറ്റുമാരുണ്ട്. മൊത്തം പൈലറ്റ് ജീവനക്കാരുടെ 5.2% ശതമാനം മാത്രമാണിത്. അടുത്ത കാലത്ത് വനിതാ പൈലറ്റുമാരുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധനയുള്ള രാജ്യം ഇന്ത്യയാണെന്നാണ് വനിതാ എയര്‍ലൈന്‍സ് പൈലറ്റുമാരുടെ അന്താരാഷ്ട്ര സംഘടന ചൂണ്ടിക്കാണിക്കുന്നത്.
Post Your Comments