Latest NewsInternational

7 -ാം വയസിലും 16 -ാം വയസിലും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടെന്ന് ടി.വി.അവതാരക

അമേരിക്കയിലെ ടെലിവിഷന്‍ മേഖലയില്‍ ഏറ്റവും നല്ല അവതാരകയ്ക്കുള്ള അവാര്‍ഡ് കൂടി കരസ്ഥമാക്കിയിട്ടുണ്ട് ഇവര്‍

ന്യൂയോർക്: ഇന്ത്യന്‍ വംശജയായ പത്മ ലക്ഷ്മിയെന്ന യുവതിയാണ് താന്‍ നേരിട്ട ദുരഭിമാനത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടെെംസില്‍ വെളിപ്പെടുത്തിയത്. എഴുത്തുകാരിയും നടിയും പ്രശസ്തയായ ടിവി അവതാരകയും ആണ് ലക്ഷ്മി.ന്യൂയോര്‍ക്ക് ടെെംസില്‍ അവര്‍ എഴുതിയ ലേഖനത്തിലാണ് ഈ കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ ടെലിവിഷന്‍ മേഖലയില്‍ ഏറ്റവും നല്ല അവതാരകയ്ക്കുള്ള അവാര്‍ഡ് കൂടി കരസ്ഥമാക്കിയിട്ടുണ്ട് ഇവര്‍.

തന്‍റെ ഏഴാം വയസില്‍ ബന്ധുവാണ് തന്നെ ശരീരികമായി തന്നെ പീഡിപ്പിച്ചതെന്ന് അവതാരക തുറന്ന് എഴുതിയിരിക്കുന്നു. ഇയാള്‍ തന്നെ ബലമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും അയാളുടെ രഹസ്യഭാഗങ്ങളില്‍ നിര്‍ബന്ധിച്ച് സ്പര്‍ശിപ്പിച്ചുവെന്നും ചെറുപ്പക്കാലത്ത് നേരിട്ട ഈ അനുഭവം തന്നെ മനസിനെ ഏറെ മുറിവേല്‍പ്പിച്ചെന്നും അവതാരക എഴുതിയിരിക്കുന്നു. ഈ കാര്യം അവര്‍ ഇന്ത്യയിലെ കുടുംബ വീട്ടില്‍ വന്നപ്പോള്‍ തന്‍റെ മുത്തശ്ശിയോട് പറഞ്ഞിരുന്നതായും അവര്‍ കുറിപ്പില്‍ രേഖപ്പെടുത്തുന്നു.

പിന്നീട് വളര്‍ന്നപ്പോഴും തന്നെ ഈ ദുരവസ്ഥ പിന്‍തുടര്‍ന്നതായി ഇവര്‍ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ 16 -ാം വയസില്‍ ഒരു റിറ്റെയില്‍  സ്ഥാപനത്തില്‍ പാര്‍ട്ട്ടെെം ആയി ജോലി ചെയ്ത സമയത്ത് ഒരു കോളേജ് കുമാരനുമായി പ്രണയബന്ധത്തിന്‍പ്പെട്ടു. അയാളെ കാണാന്‍ നല്ല സുന്ദരനും ഉല്‍സാഹഭരിതനും ആയിരുന്നു. അവനെ ഞാന്‍ വിശുദ്ധിയോടെയാണ് സ്നേഹിച്ചത് എന്നാല്‍ അവന്‍ എന്നെ ചതിച്ചെന്ന് അവര്‍ പറയുന്നു. ഒരിക്കല്‍ പുതുവര്‍ഷം അവനുമായിട്ടായിരിന്നു ആഘോഷിച്ചത്.എന്നാന്‍ പിറ്റേ ദിവസം രാവിലെ അസഹനീയമായ വേദനയോടെ എഴുന്നേറ്റപ്പോള്‍ എന്‍റെ കാലുകള്‍ക്ക് ഇടയില്‍ രഹസ്യഭാഗത്ത് ബ്ലഡ് കൊണ്ട് കീറി മുറിപ്പെടുത്തിയിരിക്കുന്നു. എന്താണ് ഇതെന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ലായിരുന്നു. അവന്‍ എന്നെ ചതിക്കുകയായിരുന്നു.

ഇതാണ് ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും. ഇതൊന്നും ഇവിടെ പറയേണ്ട കാര്യം തനിക്കില്ലെന്നും പറഞ്ഞത് എന്തുകൊണ്ടെന്നാല്‍ സ്ത്രീകള്‍ പ്രതികരിക്കണമെന്നും പ്രതികരിക്കാതെ നിശബ്ദമായി സഹിക്കും തോറും ഇതൊക്കെ വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്നും പറഞ്ഞാണ് അവര്‍ ലേഖനം അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button