ഡൽഹി : ആധാർ കേസിൽ സുപ്രീം കോടതി നിർണായക വിധി പ്രസ്താവിക്കുന്നു . ഒറ്റ തിരിച്ചറിയൽ കാർഡ് നല്ലതെന്നാണെന്നും ആധാർ പ്രയോജനപ്രദണെന്നും വിധിയിൽ പറയുന്നു. ആധാറില്‍ കൃത്രിമം അസാധ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
38 ദിവസം നീണ്ടുനിന്ന വാദത്തിനൊടുവിലാണ് വിധി പുറത്തുവന്നത്. 10 : 58 നാണ് വിധി പ്രസ്താവം തുടങ്ങിയത്. വിധി പ്രസ്താവത്തിൽ 40 പേജുകളാണ് ഉള്ളത്.
അഞ്ചംഗ ബെഞ്ചില്‍ 3 ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമാണ്.
ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ളവർക്ക് വേണ്ടി എ .കെ സിക്രിയാണ് വിധി വായിക്കുന്നത്.
ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിച്ചത്. സര്‍ക്കാരിന്റെ അനുകൂല്യങ്ങള്‍ക്കടക്കം എല്ലാ മേഖലകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റിട്ട. ജസ്റ്റിസ് പുട്ടസ്വാമി, കല്ല്യാണി സെന്‍ മേനോന് ഉള്‍പ്പടെയുള്ളവര്‍ നല്കിയ ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. ഭരണഘടനയുടെ 110ാം അനുഛേദപ്രകാരം പണബില്ലായി കൊണ്ടുവന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ പാസാക്കിയത്.
ആധാറിന്റെ ഭരണഘടന സാധുത, ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണോ, ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോ എന്നീ വിഷയങ്ങള്‍ ഭരണഘടന ബെഞ്ച് പരിശോധിച്ചു.
Post Your Comments