Latest NewsIndia

പ്രമുഖ ഇരുചക്ര വാഹനനിർമാണ കമ്പനികളിൽ പണിമുടക്ക്; ചർച്ചയ്ക്ക് തയ്യാറാകാതെ മാനേജ്മെന്റെ്

സ്ഥിരം തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന‌് ഉൽപ്പാദനം പകുതിയായി

ചെന്നൈ: പ്രമുഖ ഇരുചക്ര വാഹനനിർമാണ കമ്പനികളായ റോയൽ എൻഫീൽഡ‌്, യമഹ ഇന്ത്യ യൂണിറ്റുകളിൽ തൊഴിലാളി പണിമുടക്കിനെ തുടർന്ന‌് ഉൽപ്പാദനം നിലച്ചു. ചെന്നൈ മേഖലയിലെ ഓട്ടോ ക്ലസ‌്റ്ററിലെ റോയൽ എൻഫീൽഡ‌് യൂണിറ്റിൽ തിങ്കളാഴ‌്ച രാവിലെയാണ‌് പണിമുടക്ക‌് ആരംഭിച്ചത‌്.

തൊഴിലാളി യൂണിയന‌് രജിസ‌്ട്രേഷൻ അനുവദിക്കുക, ശമ്പളവർധന ഉൾപ്പെടെ അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് പണിമുടക്ക‌്. ഉൽപ്പാദനം പൂർണമായും നിലച്ചതായി പീപ്പിൾസ‌് ട്രേഡ‌് യൂണിയൻ കൗൺസിൽ വർക്കിങ‌് പ്രസിഡന്റ‌് ആർ സമ്പത്ത‌് പറഞ്ഞു.

പ്ലാന്റിലെ സ്ഥിരം തൊഴിലാളികളും കരാർ തൊഴിലാളികളും പണിമുടക്കുന്നുണ്ട‌്. ഒാർഗദം പ്ലാന്റിൽ പ്രതിദിനം 750 മോട്ടോർബൈക്കുകളാണ‌് നിർമിച്ചിരുന്നത‌്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റ ബൈക്ക‌്പോലും പുറത്തിറക്കാനായില്ല. തൊഴിലാളികളുടെ ആവശ്യങ്ങളോട‌് മുഖംതിരിഞ്ഞുനിൽക്കുന്ന മാനേജ‌്മെന്റ‌് നയം തിരുത്തണമെന്നാവശ്യപ്പെട്ട‌് ആഗസ‌്ത‌് 13ന‌് പണിമുടക്ക‌് നോട്ടീസ‌് നൽകിയിരുന്നു. ലേബർ കമീഷണർ മൂന്നുതവണ വിളിച്ച അനുരഞ്ജന ചർച്ചകളിൽനിന്നും മാനേജ‌്മെന്റ‌് വിട്ടുനിന്നു. തുടർന്നാണ‌് പണിമുടക്ക‌് ആരംഭിച്ചത‌്.

രണ്ട‌് തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച‌് കാഞ്ചീപുരം യമഹ മോട്ടോർപ്ലാന്റിൽ തൊഴിലാളികൾ നടത്തുന്ന സമരവും തുടരുന്നു. സ്ഥിരം തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന‌് ഉൽപ്പാദനം പകുതിയായി.പുതുതായി രൂപീകരിച്ച യമഹ ഇന്ത്യ മോട്ടോർ തൊഴിലാർ സംഘത്തിൽപ്പെട്ട രണ്ട‌് തൊഴിലാളികളെയാണ‌് പിരിച്ചുവിട്ടത‌്. കരാർ തൊഴിലാളികൾ ജോലിക്കെത്തിയിട്ടുണ്ട‌്. മാനേജ‌്മെന്റ‌് ചർച്ചയ‌്ക്ക‌് തയാറായിട്ടില്ലെന്ന‌് സിഐടിയു കാഞ്ചിപുരം ജില്ലാപ്രസിഡന്റ‌് എസ‌് കണ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button