സ്ത്രീകള്‍ക്ക് ഇനി നിന്നുകൊണ്ടും മൂത്രമൊഴിക്കാം. ഡെല്‍ഹി ഐടിഐയിലെ വിദ്യാര്‍ഥികളായ ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍ എന്നിവരാണ് സ്ത്രീകള്‍ക്കും നിന്നുകൊണ്ട് മൂത്രമൊഴിക്കാനാകുന്ന സാന്‍ഫിയെന്ന് പേരിട്ട ഈ ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്. സാന്‍ഫി ഒരു കൈകൊണ്ട് എളുപ്പത്തിലുപയോഗിക്കാവുന്ന ഉപകരണമാണ്. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും സാരിയും ചുരിദാറും ധരിക്കുന്നവരാണ്.
അതിനനുസരിച്ചാണ് സാന്‍ഫി നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ത്തവകാലത്തും ഇതുപയോഗിക്കാം. ബയോഡീഗ്രേഡബിള്‍ പേപ്പറുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗശേഷം കളയാം. പരിസ്ഥിതി സൗഹാര്‍ദ്ദപരമാണ് നിര്‍മ്മാണം. പത്തു രൂപയാണ് വില- വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
നഗരത്തിലെ 71 ശതമാനം ശൗചാലയങ്ങളും വൃത്തിഹീനമാണ്. സ്ത്രീകളാണ് ഇതിന്റെ പേരിലേറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇരുന്ന് മൂത്രമൊഴിക്കുമ്പോള്‍ അണുബാധയുണ്ടാകും. അതുകൊണ്ട് പലര്‍ക്കും പൊതുശൌചാലയം ഉപയോഗിക്കാന്‍ മടിയാണ്. ഹരിയും അര്‍ച്ചിതും പറയുന്നു.
Post Your Comments