വിവാദങ്ങളുടെ തോഴനാണ് ശ്രീശാന്ത്. കേരളത്തിന്റെ അഭിമാനമായ താരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ട്രീമിലേക്ക് സെലക്ഷന് ലഭിച്ചപ്പോള്‍ മികച്ച പിന്തുണ നല്കിയവര് തന്നെയാണ് പിന്നീട് താരത്തെക്കുറിച്ച് മോശമായി പ്രതികരിച്ചതും. കളിക്കളത്തിലെ ആവേശകരമായ പോരാട്ടത്തിനിടയില്‍ താരം മറ്റുള്ളവരുമായി പെരുമാറുന്ന രീതി ശരിയല്ലെന്നും മലയാളികളെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലാണ് താരത്തിന്റെ ഇടപെടലുകളുമെന്നുമൊക്കെയുള്ള വിവാദങ്ങള്‍ അന്നേ അരങ്ങ് തകര്‍ത്തിരുന്നു. പിന്നീട് ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് ഉയര്‍ന്നുവന്നപ്പോഴും സമാനമായ അവസ്ഥയായിരുന്നു.
വിലക്കിനെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും മാറി നിന്ന താരം ഇടയ്ക്ക് സിനിമയില്‍ മുഖം കാണിച്ചപ്പോഴും വിവാദങ്ങളായിരുന്നു താരത്തിനെ കാത്തിരുന്നത്. കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസിലേക്കെത്തിയപ്പോഴും അവസ്ഥയില്‍ പ്രത്യേകിച്ച് മാറ്റമൊന്നുമില്ലെന്നുള്ളതാണ് വാസ്തവം.ബിഗ് ബോസിലേക്കെത്തിയപ്പോള്‍ മുതല്‍ അത്ര നല്ല കാര്യങ്ങളല്ല താരത്തെ കാത്തിരുന്നത്. ആദ്യത്തെ വാരം തന്നെ പുറത്തേക്ക് പോവണമെന്നും മത്സരത്തില്‍ തുടരുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
സഹമത്സരാര്‍ത്ഥികളുടെ പെരുമാറ്റവും ടാസ്ക്കുകളിലെ വിയോജിപ്പുമായിരുന്നു തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീ പറഞ്ഞിരുന്നു. താരത്തിന്റെ പെരുമാറ്റം കാരണം ടാസ്ക്ക് ക്യാന്‍സലായപ്പോള്‍ പലരും രൂക്ഷവിമര്‍ശനവും പരിഹാസവുമായും എത്തിയിരുന്നു. രണ്ടാം വാരത്തിലേക്ക് എത്തിയപ്പോഴും ശ്രീയോടുള്ള സമീപനത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കുടുംബാംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം നടത്തിയത്. ശ്രീയുള്‍പ്പെടുന്ന ടീമായിരുന്നു മത്സരത്തില്‍ പരാജയപ്പെട്ടത്.
പരാജയപ്പെട്ട ടീമില്‍ നിന്നും ശിക്ഷ ഏറ്റുവാങ്ങാനായി ഒരാള്‍ എത്തണമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. താന്‍ തയ്യാറാണെന്നും പറഞ്ഞ് ശ്രീ മുന്നോട്ട് വന്നതോടെയാണ് അദ്ദേഹത്തിന് ശിക്ഷ ലഭിച്ചത്. മുഖം മുഴുവന്‍ കരി തേക്കുകയെന്നതായിരുന്നു ശിക്ഷ. ടാസ്ക്കുകള് നല്കുന്ന കാര്യത്തില്‍ മാത്രമല്ല ശിക്ഷയിലും ഏറെ വ്യത്യസ്തനാണ് ബിഗ് ബോസ്. എന്നാല്‍ ഒരാളെ മാത്രമായി ശിക്ഷിച്ച നടപടി ശരിയായില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ശ്രീശാന്തിനെ മാത്രം ശിക്ഷിച്ച രീതിയോട് യോജിക്കാനാവില്ലെന്നും അതൊരു ശരിയായ നടപടിയല്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.
രണ്ട് പേര് ചേര്‍ന്ന് ചെയ്ത കാര്യത്തില്‍ ഒരാള്‍ക്ക് മാത്രം എന്താണ് ശിക്ഷയെന്നാണ് പലരും ചോദിക്കുന്നത്. അതാത് ദിവസത്തെ ടാസ്ക്ക് തീരുന്നതിനിടയില്‍ത്തന്നെ ചര്‍ച്ചകളും സജീവമാവാറുണ്ട്. മത്സരാര്‍ത്ഥികളുടെ പ്രകടനത്തെക്കുറിച്ച് ആരാധകര്‍ പലപ്പോഴും വിലയിരുത്താറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ നിലനിര്‍ത്താനായി താരങ്ങള്‍ വോട്ടും ചെയ്യാറുണ്ട്.ശ്രീശാന്തിനെ അപമാനിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. പരിപാടിയുടെ ഔദ്യോഗിക പേജുകളിലെല്ലാം ആരാധകര്‍ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറിയത്. ഗെയിമിനും അപ്പുറത്ത് ശ്രീശാന്തെന്ന താരത്തെ അപമാനിക്കുകയായിരുന്നു ലക്ഷ്യമെന്നും ഒരുതരത്തിലും ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കാനാവില്ലെന്നും ആരാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് നിരവധി സംഭാവനകള്‍ നല്കിയ ക്രിക്കറ്റര്‍മാരിലൊരാളാണ് ശ്രീശാന്ത്. ഇത്തരം ശിക്ഷാരീതികള്‍ കളിക്കും അപ്പുറത്ത് അദ്ദേഹത്തെയും കേരളത്തെയും അപമാനിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.പരിപാടിയില്‍ നിന്നും പുറത്തുകടക്കുന്നത് അത്ര എളുപ്പമല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments