ടാലിൻ : ലൈംഗികാരോപണങ്ങൾ സഭയുടെ വിശ്വാസം തകർക്കുന്നുവെന്ന് ഫ്രാന്‍സിസ് മാർപാപ്പ. ഇത്തരം സംഭവങ്ങള്‍ ജനങ്ങളെ സഭയില്‍നിന്ന് അകറ്റുന്നതായി മാര്‍പാപ്പ വ്യക്തമാക്കി . സഭ കാലത്തിനൊത്ത് മാറണം. ഭാവി തലമുറയെ ഒപ്പം നിര്‍ത്തണമെങ്കില്‍ നിലപാടുകള്‍ മാറണം. ലൈംഗിക, സാമ്പത്തിക അപവാദങ്ങളെ അപലപിക്കാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണ്. പരാതികളോട് സുതാര്യമായും സത്യസന്ധമായും പ്രതികരിക്കണമെന്നും എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കവെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
കഴിഞ്ഞ 68 വർഷത്തിനിടെ 3677 പേരെ വൈദികർ പീഡിപ്പിച്ചുവെന്ന റിപ്പോർട്ട് ജർമനി ബിഷപ്പ്സ് കോൺഫറൻസ് പുറത്തുവിടുന്നതിന് മണിക്കൂറുകൾ മുമ്പാണ് മാർപാപ്പ പ്രസംഗിച്ചത്.
Post Your Comments