തിരുവനന്തപുരം: മാധ്യമങ്ങള്‍ ജനങ്ങളുടോയും നാടിന്‍റെയും സന്പൂര്‍ണ്ണ നന്മ ലാക്കാക്കിയാകണം പ്രവര്‍ത്തിക്കേണ്ടതെന്നും ധനസന്പാദനം മാത്രമാകരുത് ലക്ഷ്യമെന്ന് ശശി തരൂര്‍. ഇതിന്‍റെ ഉത്തമ ഉദാഹരണമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം അബ്ദുള്‍ഖാദര്‍ മൗലവിയും തമ്മിലുണ്ടായിരുന്ന ബന്ധമെന്ന് എം.പി പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയും കേസരി മെമ്മോറിയല്‍ ജണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ വാര്‍ഷികാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രാധിപന്‍ന്മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ചില മാധ്യമങ്ങളിലെങ്കിലും നിലവിലുണ്ട്. ജനങ്ങളുടെയും നാടിന്റെയും പൊതുനന്മ കണക്കാക്കിയാണ് ഇരുവരും പ്രവര്‍ത്തിച്ചിരുന്നത്. ചരിത്രത്തിലെ രണ്ടു വലിയ മനുഷ്യരാണ് വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും എന്ന് തരൂര്‍ പറഞ്ഞു. സ്വദേശാഭിമാനി പത്രത്തിന്റെ ആശയവും കാഴ്പ്പാടും വക്കംഅബ്ദുള്‍ ഖാദര്‍ മൗലവിയുടേതായിരുന്നു.എന്നാല്‍ സൗകര്യപൂര്‍വം എല്ലാവരും അദ്ദേഹത്തെ മറന്നുകളഞ്ഞെന്ന് ചെറുമകന്‍ എ. സുഹൈര്‍ പ്രസംഗത്തില്‍ പങ്കുവെച്ചു.
സ്വദേശാഭിമാനിയുടെ ചിത്രം എ. സുഹൈറും വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ ചിത്രം ശശി തരൂരും അനാച്ഛാദനം ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സി. ഗൗരിദാസന്‍ നായര്‍, സി അനൂപ്, സി. റഹീം, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, നൗഷാദ് പെരുമാതുറ, രഞ്ജിത് അമ്ബാടി, സുരേഷ് വെള്ളിമംഗലം, തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments