Latest NewsKerala

സാലറി ചലഞ്ച് ; വിസമ്മതിക്കുന്നവരോട് സ്വന്തം മക്കൾ ചോദിക്കുമെന്ന് മുഖ്യമന്ത്രി

സാലറി ചലഞ്ചിനായി ആരെയും നിർബന്ധിക്കുന്നില്ല

തിരുവനന്തപുരം : പ്രളയ ദുരിതം നേരിടുന്നവരെ സഹായിക്കാനായി ആഹ്വാനംചെയ്ത സാലറി ചലഞ്ചിൽ വിവാദമില്ലെന്നും വിവാദം മാധ്യമങ്ങളുണ്ടാക്കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സാലറി ചലഞ്ചിനായി ആരെയും നിർബന്ധിക്കുന്നില്ല. തരാൻ തയ്യാറായവർ തരട്ടെ. സന്നദ്ധരായില്ലെങ്കിൽ അവരുടെ മക്കൾ ഭാവിയിൽ ചോദിക്കില്ലേ, ഇങ്ങനെയൊരാവശ്യമുണ്ടായിട്ട് എന്തുകൊണ്ട് കൊടുത്തില്ല എന്ന്. അതിന് അവർ എന്തുത്തരം പറയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button