KeralaLatest News

സ്‌പ്രേ അടിച്ച് കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം: എറണാകുളത്ത് സജീവമായി മോഷ്ടാക്കള്‍

കഴിഞ്ഞ ദിവസം എംജി റോഡില്‍ നേവി ഓഫിസറുടെ കാറില്‍ നിന്ന് ഇത്തരത്തില്‍ മോഷണം നടന്നിരുന്നു

മൂവാറ്റുപുഴ: രാസപദാര്‍ഥം സ്‌പ്രേ ചെയ്ത് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം നടത്തുന്നവര്‍ എറണാകുളത്ത് സജീവമാകുന്നു. സ്‌പ്രേ ഉപയോഗിച്ച് ചില്ലുകള്‍ പൊടിച്ചു കളയുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സ്വദേശികളായ പ്രവാസി ദമ്പതികളാണ് ഇത്തരത്തില്‍ മോഷണത്തിനു ഇരകളായത്. കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം എംജി റോഡില്‍ കവിതാ തിയറ്ററിനു സമീപം മൂവാറ്റുപുഴ കീച്ചേരിപ്പടി മുനീറിന്റെ മകള്‍ ഡോ. മുന്നുവിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തും മോഷണം നടന്നിരുന്നു. കാറിലുണ്ടായിരുന്ന മുന്നുവിന്റെ ബാഗ്,ഐപാഡ് എന്നിവ നഷ്ടപ്പെട്ടു.

വിദേശത്തു ജോലി ചെയ്യുന്ന ഡോ. മുന്നു നാട്ടില്‍ അവധിക്കെത്തിയതായിരുന്നു. തിരികെ പോകുന്നതിന്റെ ഭാഗമായി സാധനങ്ങള്‍ വാങ്ങാന്‍ എംജി റോഡിലെ വ്യാപാര കേന്ദ്രത്തിലെത്തിയതായിരുന്നു മുന്നു. തിരിച്ചെത്തിയപ്പോള്‍ പുറകിലെ ചില്ലു പൊടിഞ്ഞു സീറ്റില്‍ കിടക്കുന്നതാണു കണ്ടത്. ഇതേ രീതിയില്‍ നേരത്തേ മൂന്നു മോഷണങ്ങള്‍ നടന്നിട്ടുണ്ട് പോലീസ് പറഞ്ഞു.

പ്രത്യേകതരം സ്‌പ്രേയാണ് ഇതിനായി മോഷ്ടാക്കള്‍ ഉപയോഗിക്കുന്നത്. കാറിന്റെ ചില്ലില്‍ ഇത് അടിയ്ക്കുമ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് പൊടിഞ്ഞു പോകുന്നു. കഴിഞ്ഞ ദിവസം എംജി റോഡില്‍ നേവി ഓഫിസറുടെ കാറില്‍ നിന്ന് ഇത്തരത്തില്‍ മോഷണം നടന്നിരുന്നു. പണവും രേഖകളും ബാഗില്‍ ഉണ്ടായിരുന്നെങ്കിലും പണം എടുത്ത ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button