ഈറോഡ്: വനിതാ അഭിഭാഷകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജുഡീഷല്‍ മജിസ്ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്തു. മജിസ്ട്രേറ്റ് അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് വനിതാ അഭിഭാഷകയുടെ പരാതി. മറ്റൊരു അഭിഭാഷകന് വഴിയാണ് അഭിഭാഷക പരാതി നല്‍കിയത്. മജിസ്ട്രേറ്റ് അപമര്യാദയായി പെരുമാറിയെന്നതിന്റെ തെളിവായി ശബ്ദരേഖയും അഭിഭാഷക പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
സത്യമംഗലം ജുഡീഷല്‍ മജിസ്ട്രേറ്റ് ആര്.രാജവേലുവിനെയാണു പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി എന്‍.ഉമാ മഹേശ്വരി സസ്പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് മജിസ്ട്രേറ്റിനെ ജില്ലാ ജഡ്ജ് സസ്പെന്‍ഡ് ചെയ്തത്. മജിസ്ട്രേറ്റിനെതിരേ കൂടുതല്‍ അന്വേഷണം നടക്കും.
Post Your Comments