Latest NewsQatar

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിൽ സുപ്രധാന തീരുമാനവുമായി ഖത്തര്‍

നിലവില്‍ അമ്പത് രാജ്യങ്ങളിലായി 1.8 കോടി കുട്ടികള്‍ക്ക് ഖത്തര്‍ വിദ്യാസം നല്‍കുന്നുണ്ട്

ദോഹ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിൽ സുപ്രധാന തീരുമാനവുമായി ഖത്തര്‍. 2021 ഓടെ വികസ്വര രാജ്യങ്ങളിലെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ 73 മാത് വാര്‍ഷിക സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സമ്മേളനത്തില്‍ സ്ത്രീ, വിദ്യാഭ്യാസം എന്ന വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.ആഭ്യന്തര സംഘര്‍ഷങ്ങളാലും സാമ്പത്തിക വിഷയങ്ങളാലും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായമെത്തിക്കുന്നത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മേഖലയില്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെകുറിച്ചും ചര്‍ച്ചയില്‍ അമീര്‍ പങ്കുവെച്ചു. നിലവില്‍ അമ്പത് രാജ്യങ്ങളിലായി 1.8 കോടി കുട്ടികള്‍ക്ക് ഖത്തര്‍ വിദ്യാസം നല്‍കുന്നുണ്ട്. വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഖത്തർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button