KeralaLatest News

സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നു

കൊല്ലം : സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നു. ഇന്ധനവില വർധനയിൽ പിടിച്ചുനിൽക്കാനാവുന്നില്ലെന്നു കാട്ടിയാണ് സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നത്. ഇന്നലെ മാത്രം കൊല്ലം ജില്ലയിൽ 14 സ്വകാര്യ ബസുകൾ പെർമിറ്റ് സറണ്ടർ ചെയ്തു. കെഎസ്ആർടിസി ബസുകൾ സർവീസ് വെട്ടിക്കുറയ്ക്കുന്നതിനു പിന്നാലെ സ്വകാര്യ ബസുകളും സർവീസ് ഉപേക്ഷിക്കുന്നതു യാത്രാക്ലേശം രൂക്ഷമാക്കുമെന്നാണു സൂചന.

കൊട്ടിയത്തുനിന്ന് ഇത്തിക്കര വഴി അഞ്ചലിലേക്കു സർവീസ് നടത്തുന്ന മൂന്നു സ്വകാര്യ ബസുകൾ പെർമിറ്റ് സറണ്ടർ ചെയ്തവയിൽപ്പെടും. ബസുടമകളിൽനിന്ന് 5,000 രൂപ വീതം പിഴയീടാക്കിയ ശേഷം പെർമിറ്റ് റദ്ദാക്കും. തുടർന്ന് ഈ റൂട്ടിൽ അപേക്ഷകരുണ്ടെങ്കിൽ അവർക്കു പെർമിറ്റ് അനുവദിക്കും.

കൊട്ടിയം- മയ്യനാട്, താന്നി- കേരളപുരം, കടയ്ക്കൽ- അഞ്ചൽ, കടയ്ക്കൽ- കല്ലറ, കൊട്ടിയം- ആയൂർ, പത്തനാപുരം- വാളകം, പാരിപ്പള്ളി- തീരദേശം വഴി കൊല്ലം, പരവൂർ- കലയ്ക്കോട്- പാരിപ്പള്ളി, ഇത്തിക്കര- കൊട്ടാരക്കര, തുടങ്ങിയ റൂട്ടുകളിലെ ബസുകളാണു സർവീസ് റദ്ദാക്കാൻ അപേക്ഷ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button