Latest NewsInternational

പീഡനത്തിനിരയായിട്ട് 32 വര്‍ഷം പിന്നിടുന്നു: നിശബ്ദയായിരുന്നതിന് വിശദീകരണവുമായി പദ്മ ലക്ഷ്മി

16ാം വയസില്‍ ലൈംഗിക പീഡനത്തിനിരയായ അമേരിക്കന്‍ മോഡലും എഴുത്തുകാരിയുമായ പദ്മ ലക്ഷ്മിയാണ് നീണ്ട 32 വര്‍ഷത്തിനു ശേഷം അതിന്റെ കാരണം ന്യൂയോര്‍ക്ക് ടൈംസിലൂടെ തുറന്നു പറഞ്ഞത്.

ലോസാഞ്ചല്‍സിലെ 23 കാരനായ യുവാവുമായി താന്‍ പ്രണയത്തിലായിരുന്നു എന്നും, തങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി മാസങ്ങള്‍ക്കകം തന്നെ താന്‍ ലൈംഗിക പീഡനത്തിനിരയായെന്നും പദ്മലക്ഷ്മി വെളിപ്പെടുത്തി.

അടുത്തിടെ യു.എസ്. സുപ്രീംകോടതി നോമിനിയായ കാവനൗക്കിനെതിരെ നടന്ന ലൈംഗിക പീഡനത്തിനെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനമാണ് പദ്മലക്ഷ്മിയും തന്റെ അനുഭവം വെളിപ്പെടുത്തിന്നതിന് കാരണമായത്. അമേരിക്കന്‍ മോഡല്‍ ക്രിസ്റ്റീന്‍ ബ്ലെസി ഫോര്‍ഡും ഡീബാര റാമീറസും തങ്ങളുടെ ഇത്തരം അനുഭവങ്ങളെ കുറിച്ച് വളരെ വൈകി തുന്നു പറച്ചില്‍ നടത്തിയിരുന്നു
ഇത്തരമൊരു ദുരനുഭവം തന്റെ ജീവിത്ത്തിലുണ്ടായിട്ടും മിണ്ടാതിരുന്നതിന് കാരണം തനിക്ക് ഏഴുവയസ്സുമാത്രംപ്രായമുണ്ടായിരുന്നപ്പോള്‍ തന്റെ രണ്ടാനച്ഛന്റെ ബന്ധു മോശമായി തന്നെ സ്പര്‍ശിച്ച വിവരം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ തന്നെ മുത്തശ്ശിക്കൊപ്പം താമസിക്കാനായി ഇന്ത്യയിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത് എന്ന് പദ്മലക്ഷ്മി പറയുന്നു.

ഇത്തരം അനുഭവങ്ങള്‍ തുറന്നു പറഞ്ഞാല്‍ പറഞ്ഞവര്‍ പുറത്താക്കപ്പെടുകയും അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതാണ് പലരെയും നിശബ്ദരായിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ താനിന്ന് നിര്‍ഭാഗ്യകരമായ ഈ കാര്യം തുറന്നു പറയുന്നത് തങ്ങളുടെ വരും തലമുറയ്ക്ക് ഇത്തരമൊരു പേടിയും നാണക്കേടും അനുഭവിക്കാന്‍ ഇടവരരുത് എന്നതുകൊണ്ടു കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button