കീവ്: വിവാഹം കഴിച്ചതും പ്രസവിച്ചതും മറച്ചുവെച്ച് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച സുന്ദരിയുടെ സൗന്ദര്യകിരീടം റദ്ദാക്കി. വ്യാഴാഴ്ച ഉക്രയിന് തലസ്ഥാനമായ കിയ്വില് വച്ച് നടന്ന വാശിയേറിയ സൗന്ദര്യമത്സരത്തില്‍3 കാരിയായ വെറോനിക്ക ഡിഡുസെങ്കോ മിസ് ഉക്രയിന് കിരീടം കരസ്ഥമാക്കിയിരുന്നു. എന്നാൽ താൻ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണെന്ന കാര്യം യുവതി മറച്ചുവെച്ചു. മുന്‍ ഭര്‍ത്താവിന്റെ നാല് വയസുള്ള ആണ്‍കുട്ടിയുടെ അമ്മയാണ് യുവതി. വിവാഹിതരോ അല്ലെങ്കില്‍ കുട്ടികളുള്ളവരോ ആയ യുവതികള്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കരുതെന്ന നിയമം ഇത്തരത്തില്‍ വെറോനിക്ക ലംഘിച്ചതിനെ തുടര്‍ന്നാണ് സൗന്ദര്യ കിരീടം റദ്ദാക്കിയത്.
2018 ഡിസംബറില്‍ ചൈനയില്‍ വച്ച് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ വെറോനിക്കക്ക് പകരം ഉക്രയിനിനെ പ്രതിനിധീകരിച്ച് മറ്റൊരു സുന്ദരിയായിരിക്കും പങ്കെടുക്കുന്നത്. വെറോനിക്ക മത്സരത്തിന്റെ നിയമം ലംഘിച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അവര്‍ക്ക് നല്കിയ കിരീടവും ടൈറ്റിലും തിരിച്ചെടുക്കുന്നുവെന്നാണ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ മിസ് ഉക്രയിന് ഒഫീഷ്യലുകള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടാര്‍ന്ന അവസരത്തില്‍ തനിക്ക് പിന്തുണയേകി നിലകൊണ്ട 11,500 ഇന്‍സ്റ്റാഗ്രാം ഫോളോവര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് വെറോനിക്ക സന്ദേശമിട്ടിരുന്നു.വെറോനിക്കയ്ക്ക് പകരം ഉക്രയിന് ആര്‍ക്കാണ് സുന്ദരിപ്പട്ടം നല്‍കുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Post Your Comments