KeralaLatest News

കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നടുറോഡില്‍ മന്ത്രി വലഞ്ഞത് പത്ത് മിനുട്ട്

പത്തുമിനിറ്റിനുള്ളില്‍ ടയര്‍ മാറ്റിയിട്ടതോടെ മന്ത്രി അതേ വാഹനത്തില്‍ യാത്ര തുടര്‍ന്നു

കോട്ടയം: കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നടുറോഡില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വലഞ്ഞത് പത്ത് മിനുട്ട്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് നടക്കാവ് റോഡില്‍ കാക്കൂര്‍ കൂരാപ്പിള്ളി കവലയ്ക്കാണ് സമീപം വെച്ചാണ് മന്ത്രിയുടെ കാര്‍ പഞ്ചറായത്. രാമമംഗലത്ത് മൂവാറ്റുപ്പുഴ അര്‍ബന്‍ സഹകരണസംഘത്തിന്റെ ശാഖ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. പത്തുമിനിറ്റിനുള്ളില്‍ ടയര്‍ മാറ്റിയിട്ടതോടെ മന്ത്രി അതേ വാഹനത്തില്‍ യാത്ര തുടര്‍ന്നു.

ഉദ്ഘാടനത്തിന് ശേഷം പായ് വഞ്ചി പ്രയാണത്തിനിടെ അപകടത്തില്‍ പെട്ട അഭിലാഷ് ടോമിയുടെ വീടും മന്ത്രി സന്ദര്‍ശിച്ചിരുന്നു. എന്ത് സഹായം വേണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കടകംപള്ളി പറഞ്ഞു. അതേസമയം അഭിലാഷിന് വിദഗ്ദ ചികിത്സയ്ക്കുള്ള അടിയന്തര സൗകര്യമൊരുക്കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button