യുഎഇ: ചായയിൽ വിഷം ചേർത്ത് നൽകി സ്പോൺസറെ കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടുജോലിക്കാരിക്ക് 5,000ദിർഹംപിഴയും, മൂന്നു മാസം തടവ് ശിക്ഷയും, നാടുകടത്തലും. വീട്ടുടമയ്ക്ക് നൽകിയ ചായയിൽ യുവതി വിഷം ചേർത്ത് നൽകുകയായിരുന്നു. ചായയിൽ ഒരു തരാം പ്രത്യേക മണം അനുഭവപ്പെട്ടതോടെ ഉടമ ചായ പരിശോധിച്ചു. തുടർന്ന് യുവതി ചായയിൽ വിഷം ചേർത്തിട്ടുള്ളതായി ഉടമയ്ക്ക് മനസിലായി.
ഇവർക്കെതിരെ ഉടമ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് വിഷം കണ്ടെത്തിയിരുന്നു. ഇതേ വിഷയമായിരുന്നു ഉടമയെ കൊല്ലാനായി ചായയിലും ചേർത്തിരുന്നത്. എന്നാൽ ഇത് സ്വയം ജീവനൊടുക്കാൻ വേണ്ടിയാണ് കരുതിയിരുന്നതെന്നു യുവതി കോടതിയിൽ പറഞ്ഞു. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള യുവതിയുടെ അടവാണിതെന്ന് കോടതി നിരീക്ഷിച്ചു.
Post Your Comments