തിരുവനന്തപുരം : കാപ്പെക്സിന് കീഴിലുള്ള കശുവണ്ടി ഫാക്ടറികളിൽ കൂടുതൽ തൊഴിൽദിനങ്ങൾ ഉറപ്പാക്കുമെന്ന് മാനേജിങ് ഡയറക്ടർ ആർ.രാജേഷ് അറിയിച്ചു. ഈ വർഷം 185 ദിനങ്ങൾ നൽകാനാകുമെന്നാണ് പ്രതീക്ഷ . പാരിറ്റി നിലനിർത്താൻ 250 പേരെ നിയമിക്കും. സർക്കാർ നൽകിയ 4.61 കോടി രൂപ ഉപയോഗിച്ച് 2012 വരെ പിരിഞ്ഞുപോയ 500 തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി വിതരണം നടത്താനാകുമെന്നും ആർ രാജേഷ് വ്യക്തമാക്കി.
Post Your Comments