കോട്ടയം: ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലിന്റെ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കരച്ചില്‍കേട്ട് ആശുപത്രി എയ്ഡ്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും, ആശുപത്രി ജീവനക്കാരും എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തെരുവുനായ്ക്കളുടെ ശല്യം ഈ പരിസരത്ത് അധികമാണ്. കൃത്യ സമയത്ത് അധികൃതർ കുഞ്ഞിനെ കണ്ടതാണ് രക്ഷയായത്.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലിന്റെ വരാന്തയില്‍ പൊക്കിള്‍കൊടി പോലും പൂര്‍ണമായും മുറിച്ചു നീക്കാത്ത ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ആരോഗ്യ നില സുരക്ഷിതമാണെന്ന് കണ്ടെത്തി. തുടര്‍ന്നു കുട്ടിയെ ലേബര്‍ റൂമിലെ നേഴ്‌സറിയിലേയ്ക്ക് മാറ്റി.ശിശുക്ഷേമസമിതി അധികൃതര്‍ എത്തി അടുത്ത ദിവസം തന്നെ കുട്ടിയെ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments