കൊച്ചി: പിണറായി സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരേ ഹൈക്കോടതി പരാമര്‍ശം. പണം നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും സാലറി ചലഞ്ചിന് സമ്മതം അറിയിക്കുന്നവരുടെ വിവരങ്ങള്‍ മാത്രം പരസ്യപ്പെടുത്തിയാല്‍ പോരെ എന്നും വിയോജിക്കുന്നവരുടെ വിവരങ്ങള്‍ പരസ്യമാക്കേണ്ടതുണ്ടോ എന്നും വ്യക്തമാക്കി.
സാലറി ചലഞ്ച് ചോദ്യം ചെയ്ത് എന്‍ജിഒ യൂണിയനുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനെയാണ് ഹൈക്കോടതി പരാമര്‍ശമുണ്ടായത്.ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് നിര്‍ബന്ധിത സ്വഭാവമുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ അപേക്ഷ മാത്രമാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളതെന്നും ആരുടെയും പക്കല്‍ നിന്ന് നിര്‍ബന്ധിത പിരിവ് ഇല്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.
Post Your Comments