ദുബായ്•സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ലോകമെമ്പാടും ശക്തമായ ഒരു സന്ദേശം നല്‍കാനായാണ് ബുർജ് ഖലീഫയുടെ ലൈറ്റ് പകുതിയും അണച്ചത്.
ആഗോളതലത്തിലുള്ള ഹിഫോർഷി ( #HeForShe) പ്രചാരണത്തിൽ യു.എ.ഇ യും തങ്ങളുടെ പങ്കാളിത്തമാറിയിച്ചുകൊണ്ടണ് ബുർജ് ഖലീഫയുടെ ലൈറ്റുകൾ പകുതി അണച്ചത്. ഷീഖ ഫാത്തിമ ബിൻത് മുബാറക്, ജനറൽ വിമൻസ് യൂണിയൻ ചെയർവുമൺ, ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ സുപ്രീം ചെയർമാൻ, മദർഹുഡ് ചൈൽഡ്ഹുഡ് സുപ്രീം കൌൺസിലിൽ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തരം ഒരു വ്യത്യസ്ത മുന്നേറ്റം നടന്നത്.
ലിംഗ സമത്വം നേടുവാൻ ആഹ്വാനം ചെയ്യുന്ന ഹിഫോർഷി പ്രചാരണത്തെ ദുബായ് പിന്തുണയ്ക്കുകയായിരുന്നു. ലിംഗ സമത്വ പുരോഗതികക്കായി യുഎൻ മുന്നോട്ടുവെച്ച ഐക്യദാർഢ്യ പ്രചാരണമാണ് ഹിഫോർഷി.
Post Your Comments