താമരശേരി: ഗതാഗതകുരുക്കിനിടെ പുറത്തിറങ്ങിയ ജീവനക്കാരന്‍ കുഴഞ്ഞുവീണതറിയാതെ സ്വകാര്യബസ് യാത്ര തുടര്‍ന്നു. ഒടുവില്‍ പൊലിസും നാട്ടുകാരും ചേര്‍ന്ന് ജീവനക്കാരനെ ആശുപത്രിയിലെത്തിച്ചു. വയനാട് വഴി ഇന്റര്‍ സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ കക്കോടി സ്വദേശിയാണ് കുഴഞ്ഞ് വീണത്.
ഇന്ന് രാവിലെ ചുരം റോഡില്‍ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ ഗതാഗതക്കുരുക്കിനിടെയാണ് സംഭവം.
ജീവനക്കാരന്‍ കുഴഞ്ഞുവീണതറിയാതെ ഗതാഗത തടസ്സം നീക്കിയപ്പോള്‍ ബസ് വിട്ടുപോകുകയായിരുന്നു. അടിവാരത്തെത്തിയപ്പോഴാണ് ബസില്‍ ജീവനക്കാരന്‍ ഇല്ലെന്നകാര്യം ശ്രദ്ധയില്‍പെട്ടത്.
യാത്രക്കാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ബസ് യാത്ര തുടര്‍ന്നു. അതിനിടെ ഇയാളുടെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അടിവാരത്തുള്ള പൊലിസ് എയ്ഡ്പോസ്റ്റില്‍ നിന്നും പൊലിസുകാര്‍ ലോറി അപകടത്തില്‍പ്പെട്ട സ്ഥലത്തേക്കു വരുന്നതിനിടെയാണ് ബാബുവിനെ റോഡരികില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്.
പൊലിസ് അറിയിച്ചതിനെ തുടര്‍ന്ന് അടിവാരത്തു നിന്നെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുള്‍ ലത്തീഫും സുഹൃത്ത് ചെറിയാപ്പുവും ചേര്‍ന്ന് അബോധാവസ്ഥയിലായ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിലെത്തിക്കുകയായിരുന്നു.
Post Your Comments