ലക്നൗ: പട്ടാളക്കാര്‍ ഭീകരുടെ ആകക്രമണത്തില്‍ മൃഗീയമായി കൊല്ലപ്പെടുന്നത് തന്‍റെ ഉറക്കം കെടുത്തുന്നുവെന്ന് രാജ് നാഥ് സിംഗ്. ലഖ് നൗവില്‍ നടന്ന ബിജെപി പ്രവര്‍ത്തകരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
കഴിഞ്ഞ ദിവസങ്ങളില്‍ ബിഎസ്എഫ് ജവാനേയും പോലീസുകാരെയും ഭീകരര്‍ പിടിച്ചുകൊണ്ട് പോയി വധിക്കുകയും മൃതശരീരത്തെ അധിക്ഷേപിക്കുന്ന വിധം മുറിപ്പെടുത്തുകയും ചെയ്തിരുന്നു. സെപ്റ്റംബര് 18 ന് രാംഗര്‍ സെക്റ്ററില്‍വെച്ച് കാണാതായ ജവാനെ ബുധനാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു . കഴുത്തിലും ഉടലിലും നിരവധി മുറിവുകളുമായാണ് ജവാന്‍റെ മൃതശരീരം ലഭിച്ചിരുന്നത്.
Post Your Comments