Latest NewsKerala

തുലാവര്‍ഷം എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി : ഡാം തുറക്കുന്നതില്‍ ആശയകുഴപ്പം

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം എത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഡാം തുറക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. തുലാവര്‍ഷ മഴ സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം ഇതുവരെ എത്തിയിട്ടില്ല. അതിനാല്‍ ഡാം തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. വൈദ്യുതി, ജലവകുപ്പുകളുടെ പ്രധാന സംഭരണികളിലെല്ലാം ഇപ്പോഴും 80 ശതമാനത്തിലധികം വെള്ളമുണ്ട്. ചിലയിടങ്ങളില്‍ 90% കടന്നു.

ഇടുക്കി ഉള്‍പ്പെടെ ഡാമുകളില്‍ 40% വരെ വെള്ളം നിറയുന്നതു തുലാവര്‍ഷക്കാലത്താണെന്നിരിക്കെ, ഇപ്പോഴും നിരപ്പു താഴ്ത്തിനിര്‍ത്താന്‍ ശ്രമം തുടങ്ങിയിട്ടില്ല.

കേരളത്തില്‍ ഒക്ടോബര്‍ ഒന്നു മുതലാണു തുലാവര്‍ഷം. സെപ്റ്റംബര്‍ പകുതിയോടെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം വരാറുണ്ട്. ഇത്തവണ അതു വന്നിട്ടില്ല. ഒക്ടോബര്‍ പകുതിയോടെയേ തുലാവര്‍ഷം തുടങ്ങൂ എന്ന നിഗമനത്തിലാണു കാലാവസ്ഥാ വകുപ്പ്.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നു മാസത്തിനിടെ ശരാശരി 480 മില്ലിമീറ്റര്‍ മഴയാണു കേരളത്തില്‍ പെയ്യാറുള്ളത്. ഇതില്‍ നല്ലൊരു പങ്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണു ലഭിക്കുക. കഴിഞ്ഞവര്‍ഷം കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, എറണാകുളം ഉള്‍പ്പെടെ ജില്ലകളില്‍ ശരാശരിയിലും കൂടുതല്‍ ലഭിച്ചു. ഇത്തവണയും തുലാവര്‍ഷം ശക്തമായാല്‍ വെള്ളം വന്‍തോതില്‍ ഒന്നിച്ചു തുറന്നുവിടേണ്ടിവരും.

ഓഗസ്റ്റില്‍ പ്രവചനങ്ങള്‍ മറികടന്ന് അപ്രതീക്ഷിതമായി മഴ കനത്തപ്പോഴാണ് അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞതും കൃത്യമായ തയാറെടുപ്പുകള്‍ക്കു മുന്‍പു തുറന്നുവിടേണ്ടി വന്നതും. തുലാവര്‍ഷത്തിന്റെ അളവു കുറയുമോ എന്ന ആശങ്ക മൂലമാണ് അണക്കെട്ടുകളില്‍ വെള്ളം സംഭരിച്ചു വയ്ക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇപ്പോള്‍ ഡാമുകളിലെ വെള്ളം തുറന്നുവിടുകയും തുലാവര്‍ഷം ദുര്‍ബലമാകുകയും ചെയ്താല്‍ അതിരൂക്ഷമായ ജലദൗര്‍ലഭ്യമാകും വേനല്‍ക്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button