കൊച്ചി : ‘ചങ്കിലെ ചൈന’യെന്ന തന്റെ പുസ്തകത്തെ പരിഹസിക്കുന്നവർക്കെതിരെ യുവജന കമ്മീഷന് ചെയര്മാന് ചിന്ത ജെറോം രംഗത്ത്. പുസ്തകത്തെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ പുറത്തു വരുന്ന ട്രോളുകള്‍ക്ക് മറുപടി പറയുകയായിരുന്നു ചിന്ത.
ട്രോളുകളില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും ഇതൊന്നും തനിക്ക് പുതുമയുള്ള കാര്യമല്ലെന്നും ചിന്ത വ്യക്തമാക്കി. ഒരു രക്ഷയുമില്ല. ഞാന്‍ തൊടുന്നതെല്ലാം ട്രോളാണല്ലോ എന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. ബുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളുകള്‍ വരുന്നുണ്ട്. ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ കാര്യം നോക്കി എന്റെ വഴിക്ക് പോകുന്നു. പൊതുവെ എനിക്ക് ട്രോളുകളോടൊക്കെ വളരെ പോസിറ്റീവായിട്ടുള്ള നിലപാടാണ്’. ചിന്ത പറഞ്ഞു.
ചെറുപ്പം തൊട്ടേ ചൈനയെ കുറിച്ച് നമുക്കൊരു ധാരണ ഉണ്ടല്ലോ? നമ്മുടെ ചങ്കിലുള്ള ചൈന തന്നെയാണോ യഥാര്‍ത്ഥത്തില്‍ ചൈന എന്നുള്ള അന്വേഷണമായിരുന്നു 2015ല്‍ നടത്തിയ ചൈന യാത്ര. ആ യാത്രയെക്കുറിച്ചാണ് പുസ്തകത്തിൽ പറയുന്നതെന്നും ചിന്ത പറഞ്ഞു.
Post Your Comments