Latest NewsJobs & Vacancies

വിവിധ തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വിവിധ തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂകളെപ്പറ്റി ചുവടെ ചേര്‍ക്കുന്നു

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡില്‍ ജി.ഐ.എസ്. ടെക്‌നിഷ്യന്‍ തസ്തികയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, ജി.ഐ.എസില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. ഒക്‌ടോബര്‍ നാലിന് രാവിലെ 10ന് വികാസ് ഭവനിലെ ഭൂവിനിയോഗ ബോര്‍ഡ് ഓഫീസിലാണ് ഇന്റര്‍വ്യൂ. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 19280/- രൂപ വേതനം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളുമായി പി.എം.ജി., വികാസ് ഭവന്‍ ഓഫീസ് സമുച്ചയത്തിലെ ഒന്നാം നിലയിലെ ഭൂവിനിയോഗ ബോര്‍ഡ് ഓഫിസില്‍ എത്തണം

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നഴ്‌സ് ഗ്രേഡ്-2 (ആയുര്‍വേദം) തസ്തികയില്‍ ഉണ്ടാകാനിടയുളള അവധി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിന് ഗവ. അംഗീകൃത ആയുര്‍വേദ നഴ്‌സസ് ട്രയിനിംഗ് കോഴ്‌സ് (ആയുര്‍വേദം) പാസായവരെ തിരഞ്ഞെടുക്കുന്നു. ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10നും രണ്ടിനുമിടക്ക് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിന് സമീപത്തെ ആരോഗ്യഭവന്‍ ബില്‍ഡിംഗിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2320988

നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖേന സിദ്ധ മെഡിക്കല്‍ ഓഫീസര്‍, നേഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപത്തെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായെത്തണം. ഫോണ്‍: 0471 2320988
തസ്തിക, തിയതി, സമയം, യോഗ്യത എന്ന ക്രമത്തില്‍:
സിദ്ധ മെഡിക്കല്‍ ഓഫീസര്‍, ഒക്‌ടോബര്‍ 9, രാവിലെ 10 മുതല്‍ 3 മണി വരെ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള സിദ്ധ മെഡിസിന്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച എ. ക്ലാസ്സ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.

നേഴ്‌സ്, ഒക്‌ടോബര്‍ 12, രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഒരു വര്‍ഷത്തെ ആയുര്‍വേദ നഴ്‌സിംഗ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതഫാര്‍മസിസ്റ്റ്, ഒക്‌ടോബര്‍ 16, രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതമള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍, ഒക്‌ടോബര്‍ 17, രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ, പ്ലസ്ടുവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button