തിരുവനന്തപുരം: അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്ന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ രണ്ടുവയസ്സുള്ള മകൾ തേജസ്വിനി ബാലയെ പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷി വിവരണം. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തിരിച്ചുവരുമ്പോൾ താൻ രക്ഷാപ്രവർത്തനം കണ്ട് വാഹനം നിർത്തുകയായിരുന്നു എന്നിദ്ദേഹം പറയുന്നു.
മുൻഭാഗം പൂർണമായും തകർന്ന കാറിനുള്ളിൽ ആദ്യം കുഞ്ഞിനെയാണ് കണ്ടെത്തിയത് നേരിയ ഞെരക്കമുണ്ടായിരുന്ന കുഞ്ഞിനെ 10 മിനുട്ടിനുള്ളിൽ പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനും നിമിഷങ്ങൾക്ക് മുന്നേ കുഞ്ഞു മരിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
നിരവധി പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും അപകടത്തിൽപ്പെട്ടയാൾ വയലിനിസ്റ് ബാലഭാസ്‌ക്കർ ആണെന്ന് ആരും മനസ്സിലാക്കിയിരുന്നില്ല. പിന്നീട് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോഴാണ് പരിക്കേറ്റത് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിനും കുടുംബത്തിനുമാണെന്ന് ഏവരും മനസിലാക്കിയത്.
Post Your Comments