Latest NewsFootball

ബയേണ്‍ മ്യൂണിക്കിന് സ്വന്തം ഹോം ഗ്രൗണ്ടില്‍ സമനില

ബയേണ്‍ മ്യൂണിക്കിന് സ്വന്തം ഹോം ഗ്രൗണ്ടില്‍ സമനില. ഇന്ന് ബുണ്ടസ്ലീഗയില്‍ ഓഗ്‌സ്ബര്‍ഗിനെ നേരിട്ട ബയേണ്‍ പന്ത് കൈവശം വെച്ചിരുന്നു എങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെ നിരന്തരം ബയേണ്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ ഓഗ്‌സ്ബര്‍ഗിനായി. 20കാരനായ ഫെലിക്‌സ് ഗോട്‌സെ ആണ് ബയേണിനെ ഞെട്ടിച്ചു കൊണ്ട് 87ആം മിനുട്ടില്‍ സമനില നേടിയത്. ഹോം ഗ്രൗണ്ടില്‍ ഈ സീസണില്‍ ആദ്യമായാണ് ബയേണ്‍ പോയന്റ് നഷ്ടപ്പെടുത്തുന്നത്.

പോയന്റ് നഷ്ടമായെങ്കിലും ഇപ്പോഴും ബയേണ്‍ തന്നെയാണ് ലീഗില്‍ ഒന്നാമത് ഉള്ളത്. അഞ്ചു മത്സരങ്ങളില്‍ നിന്നായി 13 പോയന്റാണ് ബയേണുള്ളത്. ഇന്ന് ബുണ്ടസ്ലീഗയില്‍ ഓഗ്‌സ്ബര്‍ഗിനെ നേരിട്ട ബയേണ്‍ 87ആം മിനുട്ടില്‍ വഴങ്ങിയ ഗോളാണ് വിനയായത്. അതുവരെ 1-0ന്റെ ലീഡില്‍ നില്‍ക്കുകയായിരുന്നു ബയേണ്‍. 48ആം മിനുട്ടില്‍ റോബന്‍ ആയിരുന്നു ബയേണ് ലീഡ് നേടിക്കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button